സിനിമ മേഖലക്കായി െറഗുലേറ്ററി അതോറിറ്റി രൂപവത്കരിക്കും
text_fieldsതിരുവനന്തപുരം: സിനിമ മേഖലക്കായി െറഗുലേറ്ററി അതോറിറ്റി രൂപവത്കരിക്കുമെന്ന് മന്ത്രി എ.കെ. ബാലൻ നിയമസഭയെ അറിയിച്ചു. നിർമാണം, വിതരണം, പ്രദർശനം തുടങ്ങിയ മേഖലകളിലെ പ്രതിനിധികളും വിദഗ്ധ അംഗങ്ങളും സർക്കാർ പ്രതിനിധികളും അടങ്ങുന്നതാകും അതോറിറ്റി. പ്രാഥമിക നടപടികൾ സ്വീകരിച്ചുവരുകയാണ്.
ഇതിനായി നിയമനിർമാണവും പരിഗണിക്കും. ഇൗ നിയമത്തിൽ സിനിമ നിർമാണരംഗത്തെ പ്രശ്നങ്ങൾ പരിഗണിക്കുമെന്നും എം. സ്വരാജിെൻറ സബ്മിഷന് മന്ത്രി മറുപടി നൽകി. സിനിമ മേഖലയിലെ പ്രശ്നങ്ങെളക്കുറിച്ച് പഠിച്ച അടൂർ ഗോപാലകൃഷ്ണൻ കമ്മിറ്റിലെ ശിപാർശ സർക്കാർ പരിഗണിച്ചുവരുകയാണ്. സിനിമ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും തൊഴിൽ സാഹചര്യവും പഠിക്കാൻ ജസ്റ്റിസ് ഹേമ അധ്യക്ഷയായ സമിതിയെ നിയോഗിച്ചിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ച ശേഷം സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ സുരക്ഷാ നടപടികൾ എന്നിവയിൽ ശക്തമായ നിലപാട് സ്വീകരിക്കും. സിനിമയെ വ്യവസായമായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
സങ്കീർണ തൊഴിൽപ്രശ്നങ്ങൾ കണക്കിലെടുത്താണ് ഇതുവരെ വ്യവസായമായി കണക്കാക്കാത്തത്. സിനിമരംഗത്തെ എല്ലാ വിഭാഗവുമായും സമഗ്ര ചർച്ചകൾ നടത്തും. അഭിനേതാക്കൾ മുതൽ സാേങ്കതികപ്രവർത്തകർ വരെ എല്ലാ വിഭാഗവും സാംസ്കാരിക പ്രവർത്തക ക്ഷേമനിധിയിൽ അംഗങ്ങളാണ്. പെൻഷനും ചികിത്സ സഹായവും നൽകുന്നത് വർധിപ്പിക്കും. പ്രൊഡക്ഷൻ യൂനിറ്റുകളിൽ ജോലി ചെയ്യുന്നവർക്ക് ഷോപ്സ് ആൻഡ്എസ്റ്റാബ്ലിഷ്മെൻറ് ക്ഷേമനിധിയിൽ വരാം. മിനിമം വേതനം കേലാചിതമായി പുതുക്കി നിശ്ചയിക്കാൻ തൊഴിൽവകുപ്പ് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സേവന വേതന വ്യവസ്ഥകൾ സംബന്ധിച്ച് പരിശോധിച്ച് തുടർനടപടി എടുക്കുമെന്ന് ജോൺ ഫെർണാണ്ടസിെൻറ സബ്മിഷന് മന്ത്രി ടി.പി. രാമകൃഷ്ണനും മറുപടി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.