ദേശീയ ചലചിത്ര അവാർഡ്: പ്രതിഷേധിച്ചവർക്കൊപ്പമാണ് താനെന്ന് റിമ
text_fieldsദോഹ: ദേശീയ ചലചിത്ര അവാർഡ് വിതരണ ചടങ്ങ് ബഹിഷ്കരിച്ച ചലചിത്രപ്രവർത്തകരുടെ നിലപാടിനൊപ്പമാണ് താനെന്ന് നടി റിമ കല്ലിങ്ങൽ. രാഷ്ട്രപതിയിൽ നിന്ന് ദേശീയ അവാർഡ് സ്വീകരിക്കുകയെന്നത് ഏതൊരു കലാകാരെൻറയും ആഗ്രഹമാണ്. കാലങ്ങളായി അത് അങ്ങിനെ തന്നെയാണ് നടന്നുവന്നതും. എന്നാൽ അതിൽ നിന്ന് വിപരീതമായ കാര്യങ്ങൾ സംഭവിച്ചപ്പോൾ അവാർഡ് വിതരണ ചടങ്ങ് ബഹിഷ്കരിച്ച ചലചിത്രകാരൻമാരുടെ നിലപാട് വ്യക്തമാണ്. ഇവർക്കൊപ്പമാണ് താനുമെന്നും റിമ പറഞ്ഞു. സ്വകാര്യ ചടങ്ങിനായി ദോഹയിൽ എത്തിയ അവർ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. ഇൗ പ്രതിഷേധത്തിെൻറ പേരിൽ നടൻ ഫഹദ് ഫാസിലിനെതിരായി നടക്കുന്ന പ്രചരണം പൊട്ടത്തരമാണ്.
ആളുകൾക്കെതിരെ ഇത്തരത്തിൽ വർഗീയമായ പ്രചരണം നടത്തുന്നത് ഇക്കാലത്ത് കൂടിവരികയാണ്. ഇൗ പ്രവണത എതിർക്കപ്പെടണം. ആരെയും മതത്തിെൻറയും ജാതിയുടെയും പേരിൽ വേർതിരിച്ചുനിർത്തുന്നത് അംഗീകരിക്കാനാവില്ല. കലകാരൻമാർക്ക് ജാതിയുമില്ല, മതവുമില്ല. അവർ എല്ലാ ജനങ്ങളുടേതുമാണ്. മതവും വിശ്വാസവുമൊക്കെ അവരവരുടെ സ്വകാര്യകാര്യങ്ങളാണ്. അതിനെ പൊതുകാര്യത്തിലേക്ക് കൊണ്ടുവരേണ്ട കാര്യമില്ല. കലാകാരൻമാരുടെ വ്യക്തിപരമായ അവകാശത്തെ അംഗീകരിക്കണം. യേശുദാസും ജയരാജും അവാർഡ് സ്വീകരിച്ചത് അവരുടെ വ്യക്തിപരമായ തീരുമാനമാണ്. ചടങ്ങ് ബഹിഷ്കരിച്ചവരുടെ നിലപാട് പോലെ തന്നെ വേദിയിൽ നിന്ന് അവാർഡ് സ്വീകരിച്ചവരുടെ സ്വാതന്ത്യവും അംഗീകരിക്കെപ്പടണം.
കലാകാരൻമാർ എല്ലാ വിഷയത്തിലും ഇടപെടണമെന്നും പ്രതികരിക്കണമെന്നും പറയുന്നതിൽ അർഥമില്ല. ആവശ്യമുള്ള സന്ദർഭങ്ങളിലൊക്കെ താൻ പ്രതികരിക്കാറുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത താൻ നിർമാണത്തിൽ പങ്കാളിയായ ‘ഇൗ.മ.യൗ’ സിനിമ നല്ല അനുഭവമായിരിക്കും പ്രേക്ഷകന് നൽകുകയെന്നും റിമ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.