തമിഴ്നാട്ടിൽ ജനകീയ നേതാവിെൻറ അഭാവം മറികടക്കുെമന്നു രജനീകാന്ത്
text_fieldsചെന്നൈ: ജനകീയ നേതാവിെൻറ അഭാവമാണ് തന്നെ രാഷ്ട്രീയത്തിലിറക്കിയതെന്നും ആ അഭാവം മറികടക്കുമെന്നും സ്റ്റൈൽ മന്നൻ രജനീകാന്ത്. തമിഴിനെ സംരക്ഷിക്കാൻ തമിഴ് പറഞ്ഞാൽമാത്രം പോരാ. േലാക ഭാഷയായ ഇംഗ്ലീഷും പഠിച്ചുവളരുന്നതിെനാപ്പം തമിഴനും വളരണമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പ്രഖ്യാപനത്തിന് ശേഷമുള്ള ആദ്യ പൊതുപരിപാടിയിൽ രജനീകാന്ത് പക്വമതിയായ രാഷ്ട്രീയ നേതാവിെൻറ സ്റ്റൈലാണ് പുറത്തെടുത്തത്.
വിദ്യാർഥികളും ആരാധകരുമുൾപ്പെടെ ആയിരക്കണക്കിനു പേരെ രജനിയുടെ അര മണിക്കൂർ പ്രസംഗം കേൾക്കാൻ തടിച്ചുകൂടിയിരുന്നു. രാഷ്ട്രീയത്തിൽ ഇറങ്ങിയ നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസനും ഡി.എം.കെ, അണ്ണാ ഡി.എം.കെ നേതാക്കളും ഉന്നയിച്ച വിമർശനങ്ങൾക്കെല്ലാം കൃത്യമായ മറുപടിയും നൽകി. തിങ്കളാഴ്ച വൈകുന്നേരം ചെന്നൈക്കടുത്ത മധുരവയലിലെ ഡോ. എം.ജി.ആർ സർവകലാശാലയിൽ എം.ജി.ആർ. പ്രതിമ അനാച്ഛാദനം ചെയ്ത ശേഷമാണ് രജനി പ്രസംഗിച്ചത്.
തമിഴ്നാട്ടിൽ എം.ജി.ആറിെൻറ ഭരണം തിരിച്ചുകൊണ്ടുവരും. തനിക്ക് എം.ജി.ആറിെൻറ ഔന്നത്യമില്ല. എന്നാൽ, അേദ്ദഹത്തെപ്പോലെ നല്ല ഭരണം കാഴ്ചെവക്കാൻ കഴിയുമെന്ന പൂർണ വിശ്വാസമുണ്ട്. സിനിമക്കാർ അവരുടെ പണി ചെയ്താൽ മതി, രാഷ്ട്രീയത്തിലേക്കു വരേണ്ടെന്നാണു ചിലർ പറയുന്നത്. നിങ്ങൾ നിങ്ങളുടെ പണി നന്നായി ചെയ്യാത്തതുകൊണ്ടാണു ഞാൻ വരുന്നത്. രാഷ്ട്രീയത്തിൽ കാത്തിരിക്കുന്നതു പൂവല്ല, കല്ലും മുള്ളും നിറഞ്ഞ പാതയാണെന്നു അറിയാം. ജനങ്ങൾക്കു നല്ലതു ചെയ്യുകയാണു ലക്ഷ്യം. ജയലളിതയുടെ കാലത്തും രാഷ്ട്രീയത്തിൽ അഭിപ്രായം പറഞ്ഞിട്ടുണ്ട്. വിദ്യാർഥികൾ രാഷ്ട്രീയത്തിൽ ഇടപെടരുത്. പഠിക്കുകയാണു അവരുടെ ചുമതല. തമിഴിനൊപ്പം ഇംഗ്ലീഷും നന്നായി പഠിക്കണം. തമിഴിനൊപ്പം ഇംഗ്ലീഷുകൂടി പഠിച്ചതുകൊണ്ടാണ് സുന്ദർ പിച്ചെയും എ.പി.ജെ അബ്ദുൾ കലാമും ലോക പ്രസിദ്ധരായത്. അവർക്കൊപ്പം തമിഴും പ്രസിദ്ധമായത് മറക്കാനാവില്ലെന്നും രജനീകാന്ത് പറഞ്ഞു.
ഡി.എം.കെ അധ്യക്ഷൻ എം. കരുണാനിധിയെയും മുൻ മുഖ്യമന്ത്രി ജയലളിതയെയും പ്രസംഗത്തിൽ പല തവണ രജനി പുകഴ്ത്തി. ജയലളിതയും കരുണാനിധിയും നല്ല നേതാക്കളായിരുന്നു. അവരുടെ ഇടമാണ് താൻ ലക്ഷ്യം വെക്കുന്നതെന്ന് കരഘോഷങ്ങൾക്കിടെ അദ്ദേഹം പറഞ്ഞു.
#WATCH: Rajinikanth addresses at Dr MGR Educational and Research Institute in Chennai https://t.co/H7iZvJ0s8O
— ANI (@ANI) March 5, 2018
Rajinikanth leaves from his Poes Garden's residence in Chennai; will unveil statue of MG Ramachandran at the Dr MGR Educational and Research Institute shortly #TamilNadu pic.twitter.com/a8zkR2cJVN
— ANI (@ANI) March 5, 2018
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.