സത്യം അറിയാൻ ആഗ്രഹമുള്ളവരോട് രൂപേഷ് പീതാംബരന് പറയാനുള്ളത്...
text_fieldsറിച്ചി എന്ന നിവിൻ പോളി ചിത്രത്തെ വിമർശിച്ച സംവിധായകൻ രൂപേഷ് പീതാംബരനെതിരെ ആരാധകർ രംഗത്തെത്തിയിരുന്നു. നിവിൻ പോളി ഡേറ്റ് തരാത്തതിനാലാണ് രൂപേഷ് റിച്ചിക്കെതിരെ രംഗത്തുവരുന്നതെന്ന ആരോപണങ്ങളും പ്രചരിച്ചിരുന്നു. എന്നാൽ ആ സംഭവത്തിൽ വിശദീകരണവുമായി രൂപേഷ് തന്നെ രംഗത്തെത്തി.
ഡേറ്റ് തരാത്തതിന് ദേഷ്യം തോന്നണമെങ്കില്‍ തനിക്ക് ഏറ്റവും കൂടുതല്‍ ദേഷ്യം തോന്നേണ്ടത് വിനീത് ശ്രീനിവാസനോടും ടൊവിനോ തോമസിനോടും ദുല്‍ഖര്‍ സല്‍മാനോടുമാണ്.
വിനീത് ശ്രീനിവാസനോട് ഞാനൊരു കഥ പറഞ്ഞു. പുള്ളിക്കത് ഇഷ്ടമായി. തിരക്കഥയാക്കി കൊണ്ടുവരാന്‍ പറഞ്ഞു. തിരക്കഥ വായിച്ചപ്പോള്‍ വിനീതിന് ഇഷ്ടമായില്ല. അതിനാല്‍ സിനിമ ചെയ്യുന്നില്ലെന്നു തുറന്നു പറഞ്ഞു. ഞാനത് ബഹുമാനിക്കുന്നു. ഞങ്ങളിപ്പോഴും സുഹൃത്തുക്കളാണ്. ടൊവിനോ തോമസ് എന്‍റെ അസോഷ്യേറ്റായിരുന്നു. സിനിമയിലേക്ക് കൊണ്ടുവന്നത് ഞാനാണ്. അദ്ദേഹത്തോട് ഒരു തിരക്കഥ പറഞ്ഞപ്പോള്‍ അതില്‍ എക്സൈറ്റ് ചെയ്യിപ്പിക്കുന്ന കാര്യം ഒന്നുമില്ലെന്നു പറഞ്ഞു. അതിനേയും ഞാന്‍ ബഹുമാനിക്കുന്നു.
പിന്നീട് ദുല്‍ഖറിനോട് ഒരു തിരക്കഥ പറഞ്ഞു. താന്‍ ഇത്തരത്തില്‍ ഒരുപാടെണ്ണം ചെയ്തതുകൊണ്ട് പുതിയതെന്തെങ്കിലും ഉണ്ടെങ്കില്‍ കൊണ്ടുവരാന്‍ ദുല്‍ഖര്‍ പറഞ്ഞു. എന്നാല്‍ ആർക്കുമറിയാത്തൊരു കാര്യമുണ്ട്. നിവിൻ പോളിയോട് ഒരു കഥ പറഞ്ഞിട്ടുണ്ട്. നിവിനോട് കഥ പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് അത് ഇഷ്ടമായി. തിരക്കഥയെഴുതി കൊണ്ടുവരാന്‍ പറഞ്ഞു. പക്ഷെ എഴുതിത്തുടങ്ങിയപ്പോള്‍ എനിക്കത് ഇഷ്ടമായില്ല. അതുകൊണ്ട് ഞാനാണത് വേണ്ടെന്നു വച്ചത്. നിവിന്‍ ഒന്നും ചെയ്തിട്ടില്ല.
-രൂപേഷ് പീതാംബരൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.