സംഘ്പരിവാറിനെതിരെ പരാമർശം; വിനായകനെതിരെ സൈബർ ആക്രമണം
text_fieldsകൊച്ചി: തെരഞ്ഞെടുപ്പിൽ കേരളത്തിലെ ജനത സംഘ്പരിവാറിനെ തള്ളിയതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞതിനെത്തുടർന്ന് നടൻ വിനായകനെതിരെ വ്യാപക സൈബർ ആക്രമണം. അദ്ദേഹത്തിെൻറ ഫേസ്ബുക്ക് പോസ്റ്റുകൾക്ക് താഴെയും പരാമർശം നടത്തിയ അഭിമുഖത്തിെൻറ ലിങ്കിന് താഴെയുമാണ് സംഘ്പരിവാർ പ്രവർത്തകർ കൂട്ടത്തോടെ തെറിവിളി നടത്തുന്നത്. ഇതോടൊപ്പം വിനായകെൻറ ജാതിയെക്കുറിച്ചും നിറത്തെക്കുറിച്ചും അധിക്ഷേപിക്കുന്നതിനൊപ്പം സിനിമകൾ കൂട്ടത്തോടെ ബഹിഷ്കരിക്കാൻ ആഹ്വാനവുമുണ്ട്.
കഴിഞ്ഞ ദിവസം മീഡിയവൺ ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് വിനായകൻ ലോക്സഭ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചും തെൻറ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെക്കുറിച്ചും മനസ്സ് തുറന്നത്. ബി.ജെ.പി മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം നമ്മുടെ നാട്ടിൽ നടക്കില്ലെന്നും നമ്മൾ മിടുക്കന്മാരല്ലേ, അത് തെരഞ്ഞെടുപ്പിൽ കണ്ടതല്ലേ എന്നുമാണ് അന്ന് വിനായകൻ ചൂണ്ടിക്കാട്ടിയത്. ‘കേരളത്തിലെ തെരഞ്ഞെടുപ്പുഫലം തന്നെ ഞെട്ടിച്ചു. താൻ ഇടതുപക്ഷ സഹയാത്രികനാണ്. കേരളത്തിൽ എന്താണ് സംഭവിച്ചതെന്ന് ജനസേവകർ ചിന്തിക്കേണ്ടിയിരിക്കുന്നു. താൻ അൾട്ടിമേറ്റ് രാഷ്്ട്രീയക്കാരനാണ്’. പക്ഷേ, തെൻറ പരിപാടി അഭിനയം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഇതിനു പിന്നാലെയാണ് നിലപാട് വ്യക്തമാക്കിയ വിനായകനെ വ്യക്തിപരമായി ആക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന പ്രതികരണങ്ങളുമായി ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകരെത്തിയത്. അദ്ദേഹത്തിെൻറ അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ‘തൊട്ടപ്പൻ’ എന്ന ചിത്രത്തിെൻറ പോസ്റ്ററിന് കീഴിലും സിനിമ ബഹിഷ്കരിക്കണമെന്ന ആവശ്യം ശക്തമാവുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.