പ്രിയനന്ദനെതിരെ ഭീഷണിയുമായി വീണ്ടും സംഘ്പരിവാർ
text_fieldsന്യൂഡൽഹി: സംവിധായകൻ പ്രിയനന്ദനെതിരെ സംഘ്പരിവാർ ഭീഷണി തുടരുന്നു. ശനിയാഴ്ച ഡൽഹിയിലെ ഇന്ത്യൻ ഇൻറർ നാഷനൽ സെൻ ററിൽ അദ്ദേഹത്തിെൻറ ‘സൈലൻസർ’ എന്ന പുതിയ സിനിമയുടെ പ്രദർശനത്തിനിടെ ഭീഷണിയുമായി സംഘ്പരിവാർ പ്രവർത്തകരെത്തി. വെള്ളിയാഴ്ച കേരള ക്ലബിൽ പ്രിയനന്ദൻ പെങ്കടുക്കുന്ന പരിപാടിയിൽ അതിക്രമം നടത്തുകയും കാർട്ടൂണുകൾ നശിപ്പിക്കുകയും ചെയ്തു.
കേരള ക്ലബിൽ പ്രദർശിപ്പിച്ച കാർട്ടൂണുകൾ വിശ്വാസത്തെ വ്രണപ്പെടുത്തുന്നതാണെന്ന് ആരോപിച്ചായിരുന്നു നശിപ്പിച്ചത്. അതേസമയം, പ്രതിഷേധം ഉയർന്നതോടെ സമൂഹ മാധ്യമങ്ങളിൽനിന്ന് പോസ്റ്റ് പിൻവലിച്ചിരുന്നായും ഖേദം പ്രകടിപ്പിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച ഇന്ത്യൻ ഇൻറർ നാഷനിൽ നടക്കുന്ന പ്രദർശനത്തിനുമുമ്പും േപാസ്റ്റുമായി ബന്ധപ്പെട്ട് പ്രിയനന്ദൻ ഖേദം പ്രകടിപ്പിച്ചു. ഇതോടെയാണ് ശരണവിളികളുമായി എത്തിയ സംഘ്പരിവാർ പ്രവർത്തകർ പിരിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.