Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഇറങ്ങിയ സിനിമ...

ഇറങ്ങിയ സിനിമ പകര്‍ത്തി സിനിമ ഒരുക്കുക എന്ന വിഡ്ഢിത്തം ചെയ്യില്ല -സത്യൻ അന്തിക്കാട് 

text_fields
bookmark_border
ഇറങ്ങിയ സിനിമ പകര്‍ത്തി സിനിമ ഒരുക്കുക എന്ന വിഡ്ഢിത്തം ചെയ്യില്ല -സത്യൻ അന്തിക്കാട് 
cancel

സത്യൻ അന്തിക്കാടിന്‍റെ പുതിയ ചിത്രം 'ജോമോന്‍റെ സുവിശേഷങ്ങൾ' ജേക്കബിന്‍റെ സ്വർഗരാജ്യത്തിന്‍റെ കോപ്പിയാണെന്ന പ്രചാരണം വ്യാപകമായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നതിനെതിരെ സംവിധായകൻ തന്നെ രംഗത്ത്. സീനിയറായ താനും തിരക്കഥാകൃത്തായ ഇക്ബാല്‍ കുറ്റിപ്പുറവും ആ സിനിമ കണ്ടുകഴിഞ്ഞശേഷം അതിന്‍റെ ഛായ വരാവുന്ന സിനിമ ചെയ്യാന്‍ ശ്രമിക്കില്ല എന്നുള്ളതെങ്കിലും ആളുകള്‍ മനസിലാക്കേണ്ടതാണ്. ഓടിയ ഒരു സിനിമ കണ്ടിട്ട് ആ സിനിമയുടെ ഛായയില്‍ പകര്‍ത്തി ഒരു സിനിമ ചെയ്യുക എന്ന വിഡ്ഢിത്തം നമ്മള്‍ ചെയ്യില്ലെന്നും സത്യൻ അന്തിക്കാട് ഒരു ഒാൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.  

രണ്ട് സിനിമകളുടെ അടിസ്ഥാന പ്രമേയം സമാനമാണ് എന്ന വാദം ശരിയാണ്. അതിനര്‍ത്ഥം ജോമോന്റെ സുവിശേഷങ്ങള്‍ ആ ചിത്രം കോപ്പിയടിച്ചതാണ് എന്നല്ലെന്നായിരുന്നു തിരക്കഥാകൃത്ത് ഇഖ്ബാൽ കുറ്റിപ്പുറത്തിന്‍റെ പ്രതികരണം. രണ്ടും രണ്ട് സിനിമകളാണ്. അതിനുമപ്പുറം ഏത് കുടുംബത്തിലും സംഭവിക്കാവുന്ന കഥയുമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sathyan AnthikadJOMONTE SUVISESANGAL
News Summary - sathyan anthikkad
Next Story