ശ്രീദേവിയുടെ മരണം 240 കോടിയുടെ ഇൻഷുറൻസ് തട്ടിയെടുക്കാനെന്ന് നിർമാതാവ്
text_fieldsന്യൂഡൽഹി: നടി ശ്രീദേവിയുടെ മരണത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. വിഷയത്തിൽ ഇടപെടാനാകിെല്ലന്ന് കാണിച്ചാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ െബഞ്ച് ഹരജി തള്ളിയത്. സിനിമ നിർമാതാവായ സുനിൽ സിങ്ങാണ് ഹരജിക്കാരൻ. ഡൽഹി ഹൈകോടതി ഹരജി തള്ളിയതിെന തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.
ശ്രീദേവിക്ക് ഒമാനിൽ 240 കോടി രൂപയുടെ ഇൻഷുറൻസ് പോളിസിയുണ്ടെന്ന് ഹരജിക്കാരൻ പറഞ്ഞു. യു.എ.ഇയിൽ വെച്ച് മരിച്ചാൽ മാത്രമേ ആ തുക ലഭിക്കുകയുള്ളൂ. അതിനാൽ ഇൻഷുറൻസ് നേടിെയടുക്കുന്നതിനായി നടത്തിയ െകാലപാതകമാണെന്ന് ഹരജിക്കാരൻ ആരോപിക്കുന്നു. എന്നാൽ ഇക്കാര്യം നേരത്തെ പരിശോധിച്ച് തള്ളിയതാണെന്നും ഇനിയും വിഷയത്തിൽ ഇടപെടാനകില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ഫെബ്രുവരി 24 ന് ദുബൈ ഹോട്ടലിലെ ബാത്ത് ടബ്ബിൽ വീണാണ് ശ്രീദേവി മുങ്ങിമരിച്ചത്. ബന്ധുവിെൻറ വിവാഹ ചടങ്ങിൽ പെങ്കടുക്കുന്നതിനായി ദുബൈയിലെത്തിയതായിരുന്നു അവർ. ബോധരഹിതയായി ബാത്ടബ്ബിൽ വീണതാണ് മരണത്തിനിടയാക്കിയെതന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ നിന്നും വ്യക്തമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.