Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightമുതിർന്ന നടിയെ...

മുതിർന്ന നടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം: പ്രതികളുടെ ജാമ്യഹരജി 30ന്​ പരിഗണിക്കും 

text_fields
bookmark_border
മുതിർന്ന നടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം: പ്രതികളുടെ ജാമ്യഹരജി 30ന്​ പരിഗണിക്കും 
cancel

കൊ​ച്ചി: മു​തി​ര്‍ന്ന ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ച്ച കേ​സ​ി​ൽ മൂ​ന്ന്​ പ്ര​തി​ക​ളു​ടെ ജാ​മ്യ ഹ​ര​ജി ഹൈ​കോ​ട​തി ആ​ഗ​സ്​​റ്റ്​ 30ന്​ ​പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി. മൂ​ന്നാം പ്ര​തി ഇ.​കെ. സു​നീ​ഷ്, നാ​ലാം പ്ര​തി കു​ന്ന​ത്തു​നാ​ട് നോ​ര്‍ത്ത് മ​ഴു​വ​ന്നൂ​ര്‍ കൊ​മ്പ​നാ​ല്‍ വീ​ട്ടി​ല്‍ എ​ബി​ന്‍ കു​ര്യാ​ക്കോ​സ് (27), അ​ഞ്ചാം പ്ര​തി ബി​ബി​ന്‍ വി. ​പോ​ള്‍ (27) എ​ന്നി​വ​രു​ടെ ജാ​മ്യ ഹ​ര​ജി​ക​ളാ​ണ്​ കോ​ട​തി മാ​റ്റി​യ​ത്. എ​ബി​​െൻറ​യും ബി​ബി​ന്‍ പോ​ളി​​െൻറ​യും ജാ​മ്യ ഹ​ര​ജി നേ​ര​േ​ത്ത ഹൈ​കോ​ട​തി ത​ള്ളി​യി​രു​ന്നു. 

2011 ജ​നു​വ​രി അ​ഞ്ചി​ന് ‘ഓ​ര്‍ക്കു​ട്ട് ഒ​രു ഓ​ര്‍മ​ക്കൂ​ട്ട്’ ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് എ​റ​ണാ​കു​ളം സൗ​ത്ത് റെ​യി​ല്‍വേ സ്‌​റ്റേ​ഷ​നി​ലെ​ത്തി​യ ന​ടി​യെ ടെ​മ്പോ ട്രാ​വ​ല​റി​ല്‍ പ​ള്‍സ​ര്‍ സു​നി​യ​ട​ക്ക​മു​ള്ള പ്ര​തി​ക​ള്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ച്ചെ​ന്നാ​ണ് കേ​സ്. സം​ശ​യം തോ​ന്നി​യ ന​ടി ഭ​ര്‍ത്താ​വി​നെ ഫോ​ണി​ല്‍ വി​ളി​ച്ച​തോ​ടെ നീ​ക്കം പൊ​ളി​ഞ്ഞു. 

തു​ട​ർ​ന്ന്​ ഇ​വ​രെ കു​മ്പ​ള​ത്തെ റി​സോ​ര്‍ട്ടി​ന്​ മു​ന്നി​ല്‍ ഇ​റ​ക്കി​വി​ട്ട് സം​ഘം ര​ക്ഷ​പ്പെ​ട്ടു. ഫെ​ബ്രു​വ​രി​യി​ൽ ന​ടി​യെ ആ​ക്ര​മി​ച്ച് അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ കേ​സി​ൽ പ​ൾ​സ​ർ സു​നി അ​റ​സ്​​റ്റി​ലാ​യ​തോ​ടെ​യാ​ണ് ഈ ​കേ​സും പു​റ​ത്തു​വ​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmovies newsbail applicationAccuseSenior Actress Case
News Summary - Senior Actress Case: Bail Application of Accuses -Movies News
Next Story