നടിയെ ആക്രമിച്ച കേസ്: വനിതാ ജഡ്ജിെയ അനുവദിച്ചു
text_fieldsകൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിെൻറ വിചാരണ എറണാകുളത്തുതന്നെ വ നിത ജഡ്ജിക്കുവിട്ട് ഹൈകോടതി ഉത്തരവ്. എറണാകുളം സി.ബി.െഎ പ്രത്യേക കോടതി ജഡ്ജി ഹണി എം. വർഗീസാകും വിചാരണ നടത്തുക. ഒമ്പതു മാസത്തിനകം വിചാരണ പൂർത്തിയാക്കാനും ജസ് റ്റിസ് രാജാ വിജയരാഘവൻ ഉത്തരവിട്ടു. വനിത ജഡ്ജിയുള്ള മറ്റേതെങ്കിലും ജില്ലയിലേക്ക ് വിചാരണ മാറ്റുന്നതിനെതിരെ പ്രതികളായ നടൻ ദിലീപും പള്‍സര്‍ സുനിയും നൽകിയ കക്ഷി ചേരൽ അേപക്ഷ കോടതി പരിഗണിച്ചില്ല. വിചാരണക്ക് വനിത ജഡ്ജിയും പ്രത്യേക കോടതിയും വേണമെന്നാവശ്യപ്പെട്ട് പീഡനത്തിനിരയായ നടി സമര്‍പ്പിച്ച ഹരജിയിലാണ് വിധി.
കേസ് കേള്‍ക്കുന്നതുമായി ബന്ധപ്പെട്ട സി.ബി.ഐ ജഡ്ജിയുടെ റിപ്പോർട്ട് പരിശോധിച്ച കോടതി മാര്‍ച്ച് മുതല്‍ പുതിയ കേെസാന്നും ജഡ്ജിക്ക് നിശ്ചയിച്ചു നല്‍കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി. ഇൗ സാഹചര്യത്തിലാണ് കേസ് വിചാരണ സി.ബി.െഎ ജഡ്ജിക്ക് വിട്ടത്.ഈ കേസിെൻറ വിചാരണ നടപടി നിലവില്‍ നടക്കുന്ന സി.ബി.ഐ കേസുകളെ ബാധിക്കരുതെന്നും കോടതി നിർദേശിച്ചു.
വിചാരണ വനിത ജഡ്ജിയുള്ള മറ്റേതെങ്കിലും ജില്ലയിലേക്ക് മാറ്റാനുള്ള ആവശ്യം അംഗീകരിച്ചാൽ നിരവധി ഇരകള്‍ സമാന ഹരജിയുമായി കോടതിയെ സമീപിക്കുമെന്ന് ദിലീപിനും പൾസർ സുനിക്കും വേണ്ടി ഹാജരായ അഭിഭാഷകർ വാദിച്ചു. ഇരകള്‍ക്ക് അങ്ങനെ ആവശ്യമുണ്ടെങ്കില്‍ വരട്ടെയെന്നായിരുന്നു കോടതിയുടെ മറുപടി. ഈ കേസിന് പ്രത്യേകതകളൊന്നുമില്ലെന്ന വാദവും ദിലീപിെൻറ അഭിഭാഷകൻ ഉന്നയിച്ചു.
വിചാരണ അനന്തമായി വൈകിക്കാനുള്ള ശ്രമമാണ് പ്രതിഭാഗം നടത്തുന്നതെന്ന് സര്‍ക്കാറിന് വേണ്ടി ഹാജരായ സീനിയര്‍ ഗവ. പ്ലീഡര്‍ ചൂണ്ടിക്കാട്ടി. ഇരക്കാണ് സർക്കാറിെൻറ പിന്തുണ. ഇരയെ പിന്തുണക്കലാണ് സര്‍ക്കാറിെൻറ കടമ. പ്രതികള്‍ ഓരോരുത്തരായി ഹരജിയുമായി വരുകയാണ്. വിചാരണ അനന്തമായി വൈകിക്കാനാണ് ശ്രമം. ഇത് അനുവദിക്കരുതെന്നും കോടതി നിര്‍ദേശിച്ചാല്‍ പ്രത്യേക കോടതിക്കായി അടിസ്ഥാന സൗകര്യം ഒരുക്കാന്‍ തയാറാണെന്നും സർക്കാർ അഭിഭാഷകൻ അറിയിച്ചു.
പീഡനക്കേസുകള്‍ക്ക് പ്രത്യേക കോടതിയാവാമെന്ന ക്രിമിനല്‍ നടപടി ചട്ടങ്ങളിലെയും സുപ്രീംകോടതി വിധിയുടെയും അടിസ്ഥാനത്തിലാണ് നടി ഹരജി നല്‍കിയതെന്ന് കോടതി ചൂണ്ടിക്കാട്ടി. 2017 ഫെബ്രുവരി 17നാണ് ഓടുന്ന വാഹനത്തില്‍ നടി ആക്രമണത്തിന് ഇരയായത്. മൊത്തം 11 പ്രതികളുള്ള കേസില്‍ 2017 നവംബര്‍ 22നാണ് അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.