റഫി പാടുകയല്ല കരയുകയാണെന്ന്; മകൻ ഷാഹിദ് നിയമനടപടിക്ക്
text_fieldsകോഴിക്കോട്: കരണ്‍ ജോഹറിന്‍െറ പുതിയ സിനിമയായ ‘യെ ദില്‍ ഹെ മുശ്കിലില്‍’ വിഖ്യാത ഗായകന്‍ മുഹമ്മദ് റഫിയെക്കുറിച്ച് അനാവശ്യ പരാമര്‍ശം വന്നത് ലജ്ജാകരമാണെന്ന് മകന്‍ ഷാഹിദ് റഫി പറഞ്ഞു. ഇതിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോവാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ‘കല്ലായി എഫ്.എം’ എന്ന സിനിമയില്‍ അഭിനയിക്കാനായി കോഴിക്കോട്ടത്തെിയ അദ്ദേഹം ‘മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു.
ഒക്ടോബര്‍ 28ന് പുറത്തിറങ്ങിയ ‘യെ ദില്‍ ഹെ മുശ്കിലി’ല്‍ മുഹമ്മദ് റഫിയുടെ ശബ്ദത്തെ കരച്ചിലായാണ് നായിക അനുഷ്ക ശര്‍മയുടെ കഥാപാത്രം വിശേഷിപ്പിച്ചത്. മുഹമ്മദ് റഫിയെപ്പോലൊരു പാട്ടുകാരനാവാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നു പറഞ്ഞ റണ്‍ബീര്‍ കപൂറിന്‍െറ നായകകഥാപാത്രത്തോട്, റഫി പാടുകയാണോ അതോ കരയുകയല്ളേ എന്നായിരുന്നു നായികയുടെ മറുപടി. കുടുംബത്തെയും ആരാധകരെയും ഏറെ വേദനിപ്പിക്കുന്നതും, തികച്ചും അനാവശ്യവുമായിരുന്നു ഈ പരാമര്‍ശമെന്ന് ഷാഹിദ് പറഞ്ഞു.
സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ സംഭവത്തില്‍ മാപ്പുപറയുകയും ഈ രംഗം നീക്കംചെയ്യുകയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആരെക്കുറിച്ചാണ് പറയുന്നതെന്ന് കഥയെഴുതിയവര്‍ ഓര്‍ത്തില്ല. ഒരു ഇതിഹാസമായ ഗായകനായിരുന്നു മുഹമ്മദ് റഫി. കരണ്‍ ജോഹറിനെപ്പോലെ ഒരു പ്രതിഭാധനനായ സംവിധായകന് എങ്ങനെ ഇത് ചെയ്യാന്‍ തോന്നി എന്നാണ് താന്‍ ആലോചിക്കുന്നതെന്നും ഷാഹിദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.