സംവിധായകൻ ഒറ്റയാൻ –ഷാറൂഖ്
text_fieldsനടൻ എന്ന നിലയിൽ ഏകാന്തതയിലും സന്തോഷവാനാണ്. അതേസമയം, സംവിധാനമായിരുന്നു പണിയെങ്കിൽ ഏകാന്തത ദുഃഖമായേനെ... 54ലും ചുറുചുറുക്കിെൻറ പര്യായമായ നടൻ ഷാറൂഖ് ഖാേൻറതാണ് പ്രതികരണം. സിനിമ നിർമാണത്തിെൻറ എല്ലാ ഘട്ടങ്ങളിലും സംവിധായകൻ ഏകാന്തനാണെന്നാണ് ഇദ്ദേഹത്തിെൻറ നിരീക്ഷണം.
നടീനടന്മാരെ അഭിനയിപ്പിക്കുേമ്പാഴും സംഭാഷണം തിരഞ്ഞെടുക്കുേമ്പാഴും തിരക്കഥയെഴുതുേമ്പാഴും ഇരുട്ടുമുറിയിലിരുന്ന് സിനിമ എഡിറ്റ് ചെയ്യുേമ്പാഴും തിയറ്ററിൽ പോകുേമ്പാഴുമെല്ലാം സംവിധായകൻ ഏകാന്തനാണ്. സിനിമ ഗംഭീര വിജയമായാലോ ദയനീയ പരാജയമായാലോ സംവിധായകെൻറ ഏകാന്തതക്ക് വിരാമമില്ല.
താൻ എന്നെങ്കിലും സംവിധായകനാവുകയാണെങ്കിൽ കടുത്ത ഏകാന്തതയിലേക്ക് സ്വയം എടുത്തെറിയപ്പെടാം. പേടിയോടെയാണ് ഇത് ഓർക്കുന്നത്. അത് സാധാരണ ജീവിതം പോലും അപ്രാപ്യമാക്കും. ബി.ബി.സിയിെല മാധ്യമപ്രവർത്തകൻ ടോം ബ്രൂക്കുമായുള്ള ടോക്കിങ് മൂവീസ് പരിപാടിയിലാണ് ഷാറൂഖിെൻറ മനസു തുറക്കൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.