ഷാറൂഖിന്റെ ആദ്യ ശമ്പളം 50 രൂപ; നേരെ പോയത് താജ്മഹലിൽ
text_fieldsആദ്യ ശമ്പളവും അധ്വാനിച്ചുണ്ടാക്കിയ പൈസകൊണ്ടുള്ള ആദ്യ യാത്രയും ഓർത്തെടുത്ത് ഷാറ ൂഖ് ഖാൻ. നൃത്തസംവിധായകനും സംവിധായകനുമായ റെമോ ഡിസൂസയുടെ ഡാൻസ് റിയാലിറ്റി ഷോയ ുടെ പുതിയ എപ്പിസോഡിലാണ് പഴയ കാലത്തേക്ക് ബോളിവുഡിെൻറ കിങ് ഖാൻ മടങ്ങിയത്.
‘ആദ്യ ശമ്പളം 50 രൂപയായിരുന്നു. ഇതുമായി നേരെ താജ്മഹലിലേക്ക് തിരിച്ചു. ട്രെയിൻ ടിക്കറ്റ് എടുത്ത ശേഷം ‘പിങ്ക് ലസ്സി’ വാങ്ങാനുള്ള പൈസേയ ബാക്കി ഉണ്ടായിരുന്നുള്ളൂ. ലസ്സിയിൽ തേനീച്ച വീണു. എന്നിട്ടും കളയാൻ തോന്നിയില്ല. മുഴുവൻ കുടിച്ചുതീർത്തു. താജ്മഹലിൽ നിന്നുള്ള മടക്കയാത്രയിൽ മുഴുവൻ ഛർദിക്കുകയായിരുന്നു’- ഷാറൂഖ് ഖാൻ ഓർത്തെടുത്തു.
ഷാറൂഖിെൻറ പ്രശസ്ത ഗാനങ്ങൾ ഒരുക്കിയാണ് പരിപാടി നടന്നത്. തനിക്ക് 95 വയസ്സായാലും ഛയ്യ... ഛയ്യ... എന്ന പാട്ടിന് ട്രെയിനിെൻറ മുകളിൽ നൃത്തമാടുമെന്ന് ഷാറൂഖ് പറഞ്ഞു. വീൽചെയറിലാണെങ്കിലും ഛയ്യക്കൊപ്പം ചുവടുവെക്കും. റെമോ ഡിസൂസയെയും കൂടെ കൂട്ടും. ‘സീറോ’യുടെ പരാജയത്തിനു ശേഷം പുതിയ ചിത്രങ്ങളൊന്നും ഏറ്റെടുത്തിട്ടില്ലാത്ത ഷാറൂഖ് തമിഴ് സംവിധായകൻ അറ്റ്ലീയോടൊപ്പം പ്രവർത്തിക്കുമെന്നും റിപ്പോർട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.