ഷാരൂഖ് ഖാെൻറ ഫാം ഹൗസ് ആദായനികുതി വകുപ്പ് പിടിച്ചെടുത്തു
text_fieldsമുംബൈ: ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാെൻറ അലിബാഗിലെ ഫാംഹൗസ് ആദായ നികുതി വകുപ്പ് അധികൃതർ താൽക്കാലികമായി പിടിച്ചെടുത്തു.
കാർഷിക ആവശ്യത്തിനെന്ന പേരിൽ വാങ്ങി സ്വകാര്യ ഉപയോഗത്തിന് ഫാം ഹൗസ് സ്ഥാപിച്ചതിനെ തുടർന്നാണ് നടപടി. ബിനാമി ഭൂകൈമാറ്റ നിരോധന നിയമപ്രകാരം (പി.ബി.പി.ടി) ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ നോട്ടീസ് നൽകിയശേഷമായിരുന്നു ഖാെൻറ ഭാര്യബന്ധുക്കൾ ഡയറക്ടർമാരായ ദേജാ വു ഫാംസിനെതിരായ നടപടി.
ഇവിടെ ഹെലിപാഡ്, നീന്തൽക്കുളം ഉൾപ്പെടെയുള്ള പാർപ്പിട സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
14.67 കോടി രൂപ വിലവരുന്ന 19,500 ചതുരശ്ര അടി സ്ഥലത്തിന് 8.45 കോടി രൂപയുടെ മൂല്യമാണ് കാണിച്ചിട്ടുള്ളത്. ഇൗടില്ലാത്ത വായ്പയാണ് ഇതിന് ഖാൻ മുടക്കിയതെന്നും ആദായനികുതി വകുപ്പ് അധികൃതർ പറയുന്നു.
90 ദിവസത്തേക്കാണ് പിടിച്ചെടുക്കൽ. അതിനകം തൃപ്തികരമായ മറുപടി നൽകാത്തപക്ഷം ജപ്തി നടപടികളിലേക്ക് നീങ്ങും.
ബി.പി.പി.ടി നിയമപ്രകാരം കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ ഏഴുവർഷം വരെ കഠിനതടവും സ്ഥല മൂല്യത്തിെൻറ 25 ശതമാനം പിഴയും ചുമത്താം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.