ഷെയ്ൻ അജ്മീറിൽ; തുടർചർച്ച നീളും
text_fieldsകൊച്ചി: നടൻ ഷെയ്ൻ നിഗമിനെതിരായ വിലക്ക് നീക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി താരസംഘടനയായ ‘അമ്മ’ നടത്തുന്ന തുടർ ചർച്ചകൾ നീളും. ബുധനാഴ്ചയും വ്യാഴാഴ്ചയും നടക്കാനിരുന്ന ചർച്ചകൾ നടന്നേക്കില്ല. ഷെയ്ൻ നിഗം അജ്മീറിലായതാണ് കാരണം. താരം മടങ്ങിയെത്താൻ കാത്തിരിക്കുകയാണ് ‘അമ്മ’.
ആദ്യം ഷെയ്നുമായും പിന്നീട് ഇതരസിനിമ സംഘടനകളുമായും ചർച്ച നടത്താനാണ് തീരുമാനം. കൂടിക്കാഴ്ചക്ക് ബുധനാഴ്ച കൊച്ചിയിലെത്താൻ ‘അമ്മ’ ഭാരവാഹികൾ ഷെയ്നിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സ്ഥലത്തില്ലാത്തതിനാൽ ഷെയ്നുമായി ചർച്ച നടത്താനാവില്ല. ഈ ചർച്ചക്കുശേഷമേ ‘അമ്മ’ നിർമാതാക്കളുടെ സംഘടനയുമായി ചർച്ച നടത്തൂ.
ഒത്തുതീർപ്പിന് ഷെയ്ൻ സന്നദ്ധനാകുകയും വിലക്കിനെതിരെ മലയാള സിനിമയുടെ വിവിധ കോണുകളിൽനിന്ന് പ്രതിഷേധം ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് ചർച്ച നടത്താമെന്ന തീരുമാനവുമായി ‘അമ്മ’ മുന്നോട്ടുവന്നത്. ഖുർബാനി, വെയിൽ സിനിമകൾ പൂർത്തിയാക്കാൻ ‘അമ്മ’ ഷെയ്നിനോട് ആവശ്യപ്പെടും.
സഹകരിക്കാൻ തയാറായാൽ വിലക്ക് പുനഃപരിശോധിക്കാൻ നിർമാതാക്കളോടും അഭ്യർഥിക്കും. പ്രശ്നത്തിന് ഉടൻ പരിഹാരം ആവശ്യപ്പെട്ട് ഫെഫ്ക ‘അമ്മ’ക്കും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും കത്ത് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.