ഇൗ വർഷം ദൂരദർശൻ കാണിച്ചത് 17 ദേശസ്നേഹ സിനിമകൾ
text_fieldsന്യൂഡൽഹി: ദേശീയതയും ദേശസ്നേഹവും സജീവ ചർച്ചയാവുേമ്പാൾ ദൂരദർശനിൽ പ്രദർശിപ്പിക്കുന്ന ഇത്തരം സിനിമകളുടെ എണ്ണത്തിൽ വർധന. ലോക്സഭയിൽ സർക്കാർ സമർപ്പിച്ച കണക്കുകൾ പ്രകാരം ദേശസ്േനഹം സംബന്ധിച്ച 17 സിനിമകളാണ് 2017ൽ ദൂരദർശെൻറ വിവിധ ഭാഷ ചാനലുകളിലൂടെ പ്രദർശിപ്പിച്ചത്.
ബി.ജെ.പി എം.പിയായ ഹരീഷ് ദ്വിവേദിയാണ് ഇതു സംബന്ധിച്ച ചോദ്യം പാർലമെൻറിൽ ഉന്നിയിച്ചത്. കഴിഞ്ഞ മൂന്ന് വർഷങ്ങളിലും 2017ൽ ദൂരദർശനിൽ പ്രദർശിപ്പിച്ച ദേശസ്നേഹം വിഷയമാകുന്ന സിനിമകളുടെ എണ്ണം എത്രയാണെന്നായിരുന്നു ദ്വിവേദിയുടെ ചോദ്യം.
ഇതിലാണ് 2107ൽ 17 സിനിമകൾ ഇത്തരത്തിൽ പ്രദർശിപ്പിച്ചുവെന്ന് വാർത്ത വിതരണ മന്ത്രാലയം മറുപടി നൽകിയത്. കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി 36 സിനിമകളാണ് പ്രദർശിപ്പിച്ചതെന്നും മന്ത്രാലയത്തിെൻറ മറുപടിയിലുണ്ട്. യു.പി.എ ഭരണവുമായി താരത്മ്യം ചെയ്യുേമ്പാൾ ദേശസ്നേഹ സിനിമകളുടെ എണ്ണം വർധിച്ചിരിക്കുകയാണ് ചെയ്തിരിക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.