ഷീലയുടെ ആദ്യ നാടകം, ജോയ് മാത്യു സംവിധാനം
text_fieldsകൊച്ചി: താൻ എഴുതി സംവിധാനം ചെയ്യുന്ന നടി ഷീലയുടെ ആദ്യ നാടകം വൈകാതെ അരങ്ങേറുമെന്ന് എഴുത്തുകാരനും നടനുമായ ജോയ് മാത്യു. മധ്യവയസ്സ് കഴിഞ്ഞ ഒരു എഴുത്തുകാരിയുടെ അവസാന നാളുകളാണ് നാടക പ്രമേയം. അവരുടെ അവസാന നാളുകളിൽ ഒരാൾ കടന്നുവരുന്നതും മതം മാറ്റവുമൊക്കെ കഥയിലുണ്ടാവും. കമലാ സുറയ്യയുടെ ജീവിതവുമായി ആ കഥാപാത്രത്തിന് അടുത്ത സാമ്യമുണ്ടാകാം. അവരുടെ കഥയാണ് അത് എന്ന് താൻ പറയുന്നില്ല. പ്രേക്ഷകന് വേണമെങ്കിൽ അങ്ങനെ ആരോപിക്കാം-അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു.
ആ കഥാപാത്രത്തിന് ആരുമായിട്ടും സാമ്യമാവാം. രണ്ട് കഥാപാത്രങ്ങളേ നാടകത്തിലുണ്ടാവൂ. പുരുഷ കഥാപാത്രത്തെ താനാണ് അവതരിപ്പിക്കുക. ഒരു മണിക്കൂർ ദൈർഘ്യംവരുന്ന നാടകം ഒരിക്കൽ മാത്രമേ കളിക്കൂ. അത്യാവശ്യം പണം ചെലവഴിച്ചുള്ള അവതരണമായിരിക്കും അത്.
ഇതുവരെ നാടകത്തിൽ അഭിനയിച്ചിട്ടില്ലെന്നും നാടകത്തിൽ അഭിനയിക്കാൻ താൽപര്യമുണ്ടെന്നും ഷീല ഒരിക്കൽ പറഞ്ഞു. നാടകത്തിൽനിന്ന് വന്നയാളായതിനാലാണ് തന്നോട് ഇതു പറഞ്ഞത്. നാടകത്തിൽ അഭിനയിക്കാൻ അവസരമുണ്ടാക്കണമെന്ന് അവർ ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെയാണ് ഇൗ പ്രോജക്ടിെനകുറിച്ച് ചിന്തിച്ചത്.
എഴുത്തുകാരിയുടെ അവസാന നാളുകളാണ് പശ്ചാത്തലം. അവരുടെ സ്നേഹം, സൗഹൃദം എന്നിവയൊക്കെ കടന്നുവരും. തെൻറ മനസ്സിലുള്ള കഥാപാത്രത്തിന് പഴയ ഷീലയാണ് ഏറ്റവും അനുയോജ്യയായിരുന്നത്. താൻ തിരക്കഥ എഴുതി നിർമിക്കുന്ന മമ്മൂട്ടി കേന്ദ്രകഥാപാത്രമായ ‘അങ്കിളി’െൻറ ജോലികൾ കഴിഞ്ഞാൽ നാടകത്തിലേക്ക് തിരിയും. അതിനായി ഒരു മാസം നീക്കിവെക്കും ^ജോയ് മാത്യു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.