പരിസ്ഥിതി വാദത്തിൻെറയും മനുഷ്യാഗ്രഹങ്ങളുടെയും രണ്ടാം ദിനം
text_fieldsതിരുവനന്തപുരം: ജീവിത സങ്കീർണതകളുടെയും മനുഷ്യാഗ്രഹങ്ങളുടെയും പരിസ്ഥിതിവാദത്തിെൻറയും ചിന്തകളിലേക്ക് കാമറകൾ ആഴ്ന്നിറങ്ങിയപ്പോൾ 10ാമത് കേരള രാജ്യാന്തര ഹ്രസ്വചലച്ചിത്ര-ഡോക്യുമെൻററി മേളയുടെ രണ്ടാം ദിനം സമ്മാനിച്ചത് ഒരു പിടി നല്ല ചിത്രങ്ങൾ. ശനിയാഴ്ച മത്സര വിഭാഗം, ഷോർട്ട് ഫിക്ഷൻ, ഷോർട്ട് ഡോക്യുമെൻററി, ഇൻറർനാഷനൽ, അനിമേഷൻ തുടങ്ങിയ വിഭാഗങ്ങളിലായി 65 ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിച്ചത്.
കാമ്പസ് മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ച അഞ്ചു ചിത്രങ്ങളിൽ മനോജ് സി. ഹരിദാസിെൻറ ‘ആരോ ഓഫ് ടൈം’ രണ്ടാം ശൈശവത്തിൽ പഴയകാല ഓർമകളിലേക്ക് പോകുന്ന മൈക്കിളിെൻറ കഥയാണ് പറഞ്ഞത്. ഒറ്റപ്പെടലിൽ കഴിഞ്ഞ ആഷ്ലിയുടെ ജീവിതത്തിലേക്ക് ഒരു അപരിചിതെൻറ കടന്നുവരവ് സൃഷ്ടിക്കുന്ന മാറ്റമാണ് വിവേക് ജോസഫിെൻറ ‘ഫ്യൂഗ്’.
കാലത്തിനനുസരിച്ചുള്ള മനുഷ്യെൻറ ആഗ്രഹങ്ങളുടെ ആഴത്തിലേക്കായിരുന്നു വിഷ്ണു കെ.വി. മാധവിെൻറ എക്സോഡസ് എന്ന ചിത്രം കാമറ ചലിപ്പിച്ചത്. തന്നെ അലട്ടുന്ന പ്രശ്നത്തിന് ആത്മീയ ഉത്തരം തേടുന്ന ഒരു സ്ത്രീയുടെ കഥയാണ് ഭവേന്ദു ഡി.എൽ, ബിജുലാൽ ഡി.എൽ, അക്രം മുസ്ബ എന്നിവർ സംവിധാനം നിർവഹിച്ച ദ്വന്ദ്വം.
പ്രതിസന്ധികളിൽ തളരാതെ ജീവിതത്തെ സധൈര്യം നേരിട്ട കഥാപാത്രങ്ങളാണ് ഷോർട്ട് ഡോക്യുമെൻററി മത്സരവിഭാഗത്തിൽ നിറഞ്ഞുനിന്നത്. ഉമേഷ് കുൽക്കർണിയുടെ കുംഭ്, സ്വാതി ചക്രബർത്തിയുടെ ‘ഐ ആം ജീജ’, അനൂഭ ജയിനിെൻറ ‘ഏർലി ഈവനിങ്’, ഡോ. സിജു വിജയെൻറ ‘വീൽ ടു റീൽ’ എന്നിവയായിരുന്നു ഈ വിഭാഗത്തിലുണ്ടായിരുന്നത്. ഐശ്വര്യദേവതയായ ലക്ഷ്മിയെ വരവേൽക്കാനായി ദീപാവലി ദിനത്തിൽ വൃദ്ധദമ്പതികൾ നടത്തുന്ന ഒരുക്കമായിരുന്നു അനിമേഷൻ മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ച സ്വാതി അഗർവാളിെൻറ ‘ലക്ഷ്മി ആയി ഹൈ’ േപ്രക്ഷകരോട് സംവദിച്ചത്.
മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ആത്മബന്ധം വിഷയമാക്കിയ അജയ്കുമാർ മലപ്പുറത്തട്ടിലിെൻറ ‘കുടചൂടുന്നവർ’ മേളയിൽ ഏറെ കൈയടി നേടി. മേളയുടെ മൂന്നാം ദിനമായ ഞായറാഴ്ച മത്സര വിഭാഗത്തിൽ കാമ്പസ് ഫിലിം, ലോങ്ങ് ഡോക്യുമെൻററി, ഷോർട്ട് ഡോക്യുമെൻററി, അനിമേഷൻ, ഷോർട്ട് ഫിക്ഷൻ എന്നീ വിഭാഗങ്ങളിൽ ഉൾപ്പെട്ട 22 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. മേള 20ന് സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.