‘കരിപ്പൂരിന്റെ നെരിപ്പോട്’ പൂർത്തിയായി; മാർച്ച് എട്ടിന് റിയാദിൽ ആദ്യ പ്രദർശനം
text_fieldsഒരു നാടിെൻറ സ്വപ്ന സാക്ഷാത്കാരമായി മാറിയ കരിപ്പൂർ വിമാനത്താവളത്തിെൻറ ചരിത്രവും വർത്തമാനവും പറയുകയാണ് ‘കരിപ്പൂരിെൻറ നെരിപ്പോട്’ എന്ന ഡോക്യൂമെൻററിയിലൂടെ വായക്കാട് സ്വദേശി സൈനുൽ ആബിദീൻ. മലബാറിലെ പ്രവാസികളുടെ വികസന സ്വപ്നങ്ങൾക്കു ചിറകുകൾ മുളപ്പിച്ച, ആ മേഖലയുടെ സമ്പത് സമൃദ്ധിക്ക് നിർണായക കാരണമായി തീർന്ന കരിപ്പൂർ വിമാനത്താവളത്തെ കുറിച്ചുള്ള വളർച്ചയും അതിജീവനുമെല്ലാം അന്വേഷിച്ചിറങ്ങിയ യുവ സംവിധായകൻ സൈനുൽ ആബിദീെൻറ കണ്ടെത്തലുകളാണ് ഇൗ ഡോക്യൂമെൻററിയിൽ.
കരിപ്പൂർ വിമാനത്താവളത്തിെൻറ അത്രയൊന്നും അറിയപ്പെടാത്ത ചരിത്രം സൂക്ഷ്മമായി വരച്ചു കാട്ടുന്ന കൃത്യമായ വിവര സ്രോതസ് കൂടിയാണിത്. അത്രമാത്രം സമഗ്രവും അധികാരികവുമായാണ് സംവിധായകൻ ഡോക്യൂമെൻററിക്ക് വേണ്ടി മൂന്ന് വർഷത്തോളം നടത്തിയ ഗവേഷണ പ്രവർത്തനങ്ങൾ. മലബാറിൽ ഒരു വിമാനത്താവളം ആവശ്യമാണെന്ന് ആദ്യമായി ഉയർത്തിയത് മുൻ പാകിസ്താൻ പ്രസിഡൻറും അവിഭക്ത ഇന്ത്യയിൽ കണ്ണൂരിലെ മിലിറ്ററി ക്യാമ്പ് അധിപനുമായിരുന്ന ജനറൽ അയ്യൂബ് ഖാനായിരുന്നുവെന്ന് ഡോക്യൂമെൻററി പറയുന്നു.
മലബാറിന് ഒരു വിമാനത്താവളമെന്ന ആവശ്യവും അതിനായുള്ള അന്വേഷണവും വളർച്ചയുമെല്ലാം 40 മിനിറ്റ് നീണ്ടു നിൽക്കുന്ന ഇൗ ഡോക്യൂമെൻററി പറയുന്നു. കരിപ്പൂരിനെ കുറിച്ച് പൊതുസമൂഹത്തിന് പരിചിതമല്ലാത്ത ചരിത്രമാണ് സംവിധായകൻ അന്വേഷണത്തിലൂടെ കണ്ടെത്തിയത്. മൂന്ന് വർഷങ്ങൾക്ക് മുമ്പ് വലിയ വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിനെ തുർന്നാണ് കരിപ്പൂരിനെ കുറിച്ച് ഒരു ഡോക്യൂമെൻററി ചെയ്യാൻ ഉദ്ദേശിക്കുന്നതും ശ്രമം തുടങ്ങുന്നതും. തുടർന്ന് ജോലിയിൽ നിന്ന് താൽക്കാലികമായി മാറി നിന്നാണ് ചിത്രീകരണം പൂർത്തിയാക്കിയത്.
കെ മുരളീധരൻ, ഇ.ടി. മുഹമ്മദ് ബഷീർ തുടങ്ങിയ മുതിർന്ന രാഷ്ട്രീയ നേതാക്കൾ, യു എ ഖാദർ അടക്കമുള്ള സാഹിത്യകാരന്മാർ, മാധ്യമ പ്രവർത്തകർ, കലാകാരൻമാർ, മലബാർ വികസന ഫോറം ഭാരവാഹികൾ എന്നിവരുമായെല്ലാം സംവിധായകൻ തെൻറ ഡോകുമെൻററിയുടെ ചിത്രീകരണത്തിനായി കാണുകയും അവരോട് ആശയവിനിമയം നടത്തുകയും ചെയ്യുന്നുണ്ട്. ബോംബെയിൽ നിന്ന് കരിപ്പൂരിലേക്ക് ആദ്യമായി വിമാനം പറത്തിയ പൈലറ്റുമാരായ പിതാവും മകനും, ആദ്യ വിമാനത്തിലെ എയർഹോസ്റ്റസുമാർ, യാത്രികർ എന്നിവരെയെല്ലാം മുപ്പതു വർഷത്തിന് ശേഷവും സംവിധായകൻ കണ്ടെടുക്കുന്നത് ഡോക്യൂമെൻററിയുടെ ആഴം കൂട്ടുന്നു.
കേരള മുഖ്യ മന്ത്രിയായിരുന്ന കെ കരുണാകരൻ അടക്കമുള്ള രാഷ്ട്രീയ നേതാക്കളുടെ അചഞ്ചലമായ രാഷ്ട്രീയ ഇച്ഛാ ശക്തിയുടെ ഫലമാണ് കരിപ്പൂർ വിമാനത്താവളം എന്ന് ഇത് സാക്ഷ്യം വഹിക്കുന്നു. ഇതിനു പുറമെ കെ പി കേശവ മേനോെൻറ നേതൃത്വത്തിൽ കോഴിക്കോട് വിമാനത്താവളം വേണമെന്ന ആവശ്യമുയർത്തി നാട്ടുകാരും വ്യവസായികളും നടത്തിയ ചരിത്ര പ്രസിദ്ധമായ പ്രകടനത്തിെൻറ അത്യപൂർവ ഫോട്ടോഗ്രാഫുകൾ ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കരിപ്പൂർ എയർപോർട്ടിെൻറ ചരിത്രത്തെ കുറിച്ച് കോഴിക്കോട്ടെ പല മുതിർന്ന ഫോട്ടോഗ്രാഫർടയിലായി ചിതറി കിടന്നിരുന്ന അത്യപൂർവ ഫോട്ടോകളുടെയും വാർത്ത കട്ടിങ്ങുകളുടെയും ശേഖരം ഇതിൽ സംവിധായകൻ ഒരുക്കിയിട്ടുണ്ട് .
ശാസ്ത്രീയമല്ലാത്ത എയർപോർട്ട് വികസനത്തിെൻറ പേരിൽ ഭീതിയിലായ കരിപ്പൂർ ഗ്രാമ വാസികളിലേക്ക് ഇറങ്ങി ചെന്ന് അവരുടെ കൂടി അഭിപ്രായങ്ങൾ ഉൾകൊള്ളുന്നുണ്ടിത്. മാർച്ച് എട്ടിന് റിയാദിൽ സനിമയുടെ ആദ്യപ്രദർശനം നടത്താനാണ് ശ്രമമെന്ന് സൈനുൽ ആബിദീൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.