പാക് നടനെ നായകനാക്കി സിനിമയെടുക്കുന്നുവെന്ന വാര്‍ത്ത തെറ്റെന്ന് ശ്യാം ബെനഗല്‍
text_fieldsമുംബൈ: പാക് നടന്‍ ഫവദ് ഖാനെ നായകനാക്കി സിനിമ നിര്‍മിക്കുന്നൂവെന്ന വാര്‍ത്ത നിഷേധിച്ച് പ്രമുഖ നിര്‍മാതാവും സംവിധായകനുമായ ശ്യാം ബെനഗല്‍. ശത്രുരാജ്യങ്ങളിലൂടെ സഞ്ചരിക്കുന്ന രണ്ട് സംഗീതജ്ഞരുടെ കഥപറയുന്ന തന്‍െറ സിനിമയായ ‘യെ രാസ്തെ ഹെ പ്യാര്‍ കാ’ ശ്യാം ബെനഗലാണ് നിര്‍മിക്കുന്നതെന്ന് ഡല്‍ഹിയില്‍ കഴിയുന്ന ഹര്‍ഷ് നാരായണ്‍ അവകാശപ്പെട്ടിരുന്നു. ഇന്ത്യ-പാക് ബന്ധം പ്രമേയമാക്കിയുള്ള സിനിമയില്‍ പ്രധാന വേഷത്തില്‍ ഫവദ് ഖാന്‍ എത്തുമെന്നും നാരായണ്‍ പറയുകയുണ്ടായി.
ഉറി ഭീകരാക്രമണത്തിന്‍െറ പശ്ചാത്തലത്തില്‍ പാക് നടീനടന്മാര്‍ക്കും സാങ്കേതികവിദഗ്ധര്‍ക്കും സിനിമാ നിര്‍മാതാക്കളുടെ സംഘടനയുടെ അപ്രഖ്യാപിത വിലക്ക് നിലനില്‍ക്കെ നാരായണിന്‍െറ പ്രസ്താവന വിവാദത്തിന് തിരികൊളുത്തിയിരുന്നു. ഇന്ത്യ-പാക് ബന്ധം പ്രോത്സാഹിപ്പിക്കുന്ന സിനിമ നിര്‍മിക്കാന്‍ തനിക്ക് ഉദ്ദേശ്യമില്ളെന്ന് ശ്യാം ബെനഗല്‍ പറഞ്ഞു. തന്‍െറ പ്രശസ്തി മുതലെടുത്ത് ശ്രദ്ധനേടാനാണ് ഹര്‍ഷ് നാരായണ്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തനിക്ക് താല്‍പര്യമുള്ള വിഷയങ്ങള്‍ പ്രമേയമാക്കി മാത്രമാണ് തന്‍െറ സിനിമാ നിര്‍മാണമെന്നും തിരക്കഥ താന്‍ തന്നെയാണ് എഴുതാറെന്നും മറ്റുള്ളവരുടേത് സ്വീകരിക്കാറില്ളെന്നും ശ്യാം ബെനഗല്‍ വ്യക്തമാക്കി. ഒരിക്കല്‍ സംസാരിച്ചു എന്ന ഒറ്റക്കാരണത്താലാണ് ഹര്‍ഷ് നാരായണ്‍ എന്ന ചെറുപ്പക്കാരന്‍ തന്‍െറ പ്രശസ്തിയെ മുതലെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.