ഇന്ത്യൻ പനോരമയിലേക്ക് ആറ് മലയാള സിനിമകൾ; ഉദ്ഘാടനചിത്രം ‘ഒാള്’
text_fieldsന്യൂഡൽഹി: ഗോവ രാജ്യാന്തര ചലച്ചിത്രമേളയിലെ ഇന്ത്യൻ പനോരമയിലേക്ക് ആറ് മലയാള ചിത്രങ്ങള്‍ തിരഞ്ഞെടുത്തു. ഷാജി എൻ. കരുണിെൻറ ഓള് ആണ് ഉദ്ഘാടനചിത്രം. ഇൗ സിനിമയുടെ ആദ്യ പ്രദർശനവും അന്നാണ്. 22 ഫീച്ചർ സിനിമകളും നാലു മുഖ്യധാരാ സിനിമകളുമാണ് ഇൗ വിഭാഗത്തിൽ പ്രദർശിപ്പിക്കുക. നവംബർ 20 മുതൽ 28 വരെ ഗോവയിലാണ് അന്താരാഷ്ട്ര ചലച്ചിത്രമേള നടക്കുന്നത്. സംവിധായകനും തിരക്കഥാകൃത്തുമായ രാഹുൽ റവയിലാണ് ജൂറി അധ്യക്ഷൻ.
മലയാളത്തിൽനിന്ന് ജയരാജിെൻറ ‘ഭയാനകം’, സകരിയയുടെ ‘സുഡാനി ഫ്രം നൈജീരിയ’, എബ്രിഡ് ഷൈനിെൻറ ‘പൂമരം’, ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ഈ മ യൗ’, റഹീം ഖാദറിെൻറ ‘മക്കന’ എന്നിവയാണ് പനോരമയിലുള്ള ചിത്രങ്ങൾ. മമ്മൂട്ടി നായകനായ ‘പേരൻപ്’, മാരി ശെൽവരാജിെൻറ ‘പരിയേറും പെരുമാൾ’ എന്നിവ തമിഴിൽനിന്ന് ഇടംപിടിച്ചു. സഞ്ജയ് ലീല ഭൻസാലിയുടെ പത്മാവദ്, ഷൂജിത് സിർക്കാറിെൻറ ഒക്ടോബർ, േദശീയ പുരസ്കാരം നേടിയ നഗർകീർത്തൻ എന്നിവ ഇൗ വിഭാഗത്തിലെ മറ്റു ചിത്രങ്ങളാണ്.
മുഖ്യധാരാ വിഭാഗത്തിൽ കീർത്തി സുരേഷ് അഭിനയിച്ച മഹാനടി പ്രദർശിപ്പിക്കും. നോൺ ഫീച്ചർ വിഭാഗത്തിൽ മൂന്നു മലയാളം സിനിമകളാണ് തിരഞ്ഞെടുത്തത്. രമ്യ രാജിെൻറ ‘മിഡ്നൈറ്റ് റൺ’, വിനോദ് മങ്കടയുടെ ‘ലാസ്യം’, ഷൈനി ജേക്കബ് ബെഞ്ചമിെൻറ ‘സ്വോഡ് ഓഫ് ലിബർട്ടി’ എന്നിവയാണവ. മറാത്തി ഭാഷയിലെ ‘ഖർവാസ്’ ആണ് നോൺ ഫീച്ചർ വിഭാഗത്തിലെ ഉദ്ഘാടനചിത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.