നടി ആക്രമിക്കപ്പെട്ട സംഭവം: ആഗോള തലത്തിൽ കേരളത്തിന് കളങ്കം -ദയാഭായ്
text_fieldsെകാച്ചി: നടി ആക്രമിക്കപ്പെട്ട സംഭവം ആഗോളതലത്തിൽ കേരളത്തിന് വലിയ കളങ്കമായെന്ന് പ്രശസ്ത സാമൂഹിക പ്രവർത്തക ദയാഭായി. മധ്യപ്രദേശിലെ ആദിവാസി കോളനിയിൽ കഴിയുേമ്പാൾ വിദേശ ചാനലിൽനിന്ന് പ്രതികരണം ചോദിച്ചപ്പോഴാണ് ഇക്കാര്യം അറിഞ്ഞതെന്നും അവർ പറഞ്ഞു. തെൻറ ജീവിതം അടിസ്ഥാനമാക്കി ‘ദയാഭായി’ എന്ന പേരിൽ ചിത്രീകരിക്കുന്ന ഹിന്ദി സിനിമയെ കുറിച്ച് വിശദീകരിക്കാൻ നടത്തിയ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.
സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവരേണ്ട മാധ്യമമാണ് സിനിമ. അതിെൻറ മുൻനിരയിലുള്ളവർതന്നെ ഇത്തരം ഹീനകൃത്യങ്ങളിൽ ഭാഗഭാക്കാകുന്നത് ഖേദകരമാണ്. ഇതിനെ ശക്തമായി വിമർശിക്കേണ്ടവർ താരസംഘടനയുടെ യോഗത്തിൽ മിണ്ടാതിരുന്നത് കണ്ടപ്പോൾ ലജ്ജ തോന്നി. പ്രതി അറസ്റ്റിലായതുകൊണ്ടുമാത്രം എല്ലാം തീരുന്നില്ല. സമൂഹത്തിന് പാഠമാകുന്ന തരത്തിൽ ശിക്ഷിക്കപ്പെടണം. അതേസമയം, കൂക്കിവിളിച്ചും തെറിവിളിച്ചും ആൾക്കൂട്ടം വിധി നടപ്പാക്കുന്ന രീതി ശരിയല്ല. ഇൗ സന്ദർഭത്തിൽ സിനിമയുടെ ഭാഗമാകുന്നതിൽ ഏറെ പ്രയാസം തോന്നി. ‘ദയാഭായി’എന്ന സിനിമ തെൻറ ജീവിതമാണ് പറയുന്നത്. ആദിവാസികളെയും പരിസ്ഥിതിയെയും കൂട്ടിയിണക്കി നിർമിക്കുന്ന മറ്റൊരു സിനിമയിൽ ആദിവാസി സ്ത്രീയായി േവഷമിടുന്നുണ്ടെന്നും ഇവർ അറിയിച്ചു.
‘ദയാഭായി’ സംവിധാനം ചെയ്യുന്നത് ശ്രീവരുൺ ആണ്. ഷൈൻ ഇൗപ്പൻ ആണ് നിർമാതാവ്. ബംഗാൾ നടി ബിതിത ബാഗ് ആണ് ദയാഭായി ആയി വേഷമിടുന്നത്. ദയാഭായിയുടെ കർമ മേഖലയായ മധ്യപ്രദേശിലെ ആദിവാസി കോളനികളിലും മറ്റും ചിത്രീകരണം പൂർത്തിയായി. കോട്ടയത്തും എറണാകുളത്തുമായി ഒരാഴ്ചത്തെ ഷൂട്ടിങ് ഉണ്ട്. നാലുകോടിയാണ് നിർമാണ ചെലവ്. ശ്രീഅരുൺ, ബിതിത ബാഗ്, വെട്ടം മൂവീസ് മാനേജർ ബിജിൻ കൃഷ്ണകുമാർ എന്നിവരും വാർത്ത സമ്മേളനത്തിൽ പെങ്കടുത്തു. സിനിമയുടെ പോസ്റ്റർ നടി ബിതിത ബാഗ് പ്രകാശനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.