നടി വിജയലക്ഷ്മി തീവ്രപരിചരണ വിഭാഗത്തിൽ; സഹായം അഭ്യർഥിച്ച് സഹോദരി
text_fieldsബംഗളൂരു: രക്തസമ്മർദം അമിതമായി ഉയർന്നതിനെ തുടർന്ന് തെന്നിന്ത്യൻ നടി വിജയലക്ഷ്മിയെ ബംഗളൂരുവിൽ സ്വകാര്യ ആശ ുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
മലയാളം, കന്നട, തമിഴ്, തെലുങ്ക് സിനിമകളിൽ സജീവമായിരു ന്ന നടിയാണ് വിജയലക്ഷ്മി. അവസരങ്ങൾ കുറഞ്ഞതോടെ സീരിയലിലേക്ക് ചുവടുമാറി.
അസുഖബാധയെ തുടർന്ന് കഴിഞ്ഞയാഴ്ച വിജയലക്ഷ്മിയുടെ അമ്മയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇരുവരുടെയും ചികിത്സാ ചെലവ് കുടുംബത്തിന് താങ്ങാനാവില്ലെന്നും സിനിമാ മേഖലയിലുള്ളവർ സഹായവുമായി മുന്നോട്ടുവരണമെന്നും നടിയുടെ സഹോദരി ഉഷാദേവി അഭ്യർഥിച്ചു.
കരിയറിലും ജീവിതത്തിലും പ്രതിസന്ധികൾ നേരിട്ട വിജയലക്ഷ്മി 2006ൽ അച്ഛെൻറ ആരോഗ്യാവസ്ഥ വഷളായതിനെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.