ദിലീപിന് പ്രത്യേക പരിഗണന നല്‍കുെന്നന്ന് വ്യാജ പരാതി നൽകിയതായി ആരോപണം
text_fieldsആലുവ: ജയിലില്‍ ദിലീപിന് പ്രത്യേക പരിഗണന നല്‍കുെന്നന്ന് വ്യാജ പരാതി നൽകിയതായി ആരോപണം. യുവാവിെൻറ പേരിൽ വ്യാജ വിലാസത്തിൽ ജയിൽ ഡി.ജി.പിക്കാണ് പരാതി നല്‍കിയത്. പരാതി വ്യാജമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചതായാണ് സൂചന. ജയില്‍ അധികൃതര്‍ക്കെതിരെ ആലുവ സ്വദേശി ടി.ജെ. ഗിരീഷിെൻറ പേരിലാണ് പരാതി നൽകിയിട്ടുള്ളത്.
എന്നാൽ, താൻ ആര്‍ക്കും പരാതി നല്‍കിയിട്ടില്ലെന്ന് ഗിരീഷ് പറയുന്നു. പേരും വിലാസവും ഉപയോഗിച്ച് ഇളയച്ഛെൻറ മൊബൈല്‍ നമ്പറും ചേര്‍ത്താണ് വ്യാജ പരാതി തയാറാക്കിയിരിക്കുന്നത്. തെൻറ വ്യാജ ഒപ്പിട്ടാണ് പരാതി ജയില്‍ ഡി.ജി.പിക്ക് നല്‍കിയിരിക്കുന്നതെന്നും ഗിരീഷ് പറയുന്നു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് കൂടിയായ ആലുവ റൂറല്‍ എസ്.പിക്ക് ഇതുസംബന്ധിച്ച് വ്യാഴാഴ്ച ഗിരീഷ് പരാതി നല്‍കുമെന്നാണ് അറിയുന്നത്.
ദിലീപിനുവേണ്ടി ആലുവ സബ് ജയിലില്‍ നിയമലംഘനം നടത്തുന്നതായി ഡി.ജി.പിക്ക് പരാതി ലഭിച്ചതായി കഴിഞ്ഞ ദിവസമാണ് വാർത്ത പുറത്തുവന്നത്. ജയില്‍ സൂപ്രണ്ടിെൻറ എ.സി മുറി പകല്‍ സമയങ്ങളില്‍ നല്കുന്നു, അവധി ദിവസങ്ങളില്‍ സന്ദര്‍ശകരെ അനുവദിക്കില്ലെന്ന് ബോര്‍ഡുണ്ടെങ്കിലും നിരവധി പേര്‍ക്ക് ദിലീപിനെ കാണാന്‍ അനുമതി നല്കുന്നു, ദിലീപിന് ഓണസമ്മാനം നല്‍കാനും നിയന്ത്രണമില്ലാതെ അധികൃതര്‍ അനുമതി നല്‍കിയെന്നുമൊക്കെയാണ് പരാതിയിൽ ഉന്നയിക്കുന്നത്. പരാതിയുടെ കോപ്പി ലഭിച്ചവർ ബന്ധപ്പെട്ടപ്പോഴാണ് ഗിരീഷ് വിവരം അറിയുന്നത്. ദിലീപുമായി വൈരാഗ്യമുള്ളവർ ഗിരീഷിെൻറ പേര് ഉപയോഗിച്ച് പരാതി നൽകിയതാകാമെന്നാണ് സംശയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.