ശ്രീദേവിയുടെ മൃതദേഹം മുംബൈയിലെത്തിച്ചു
text_fieldsദുബൈ: ശനിയാഴ്ച രാത്രി ദുബൈയിൽ അന്തരിച്ച നടി ശ്രീദേവിയുടെ മൃതദേഹം മുംബൈയിലെ വീട്ടിലെത്തിച്ചു. ദുബൈയിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് മൃതദേഹം കൊണ്ടുവന്നത്. ഭർത്താവ് ബോണി കപൂര്‍, സഹോദരന്‍ സഞ്ജയ് കപൂര്‍, ആദ്യ ഭാര്യ മോണ കപൂറിലുള്ള മകന്‍ അര്‍ജുന്‍ കപൂര്‍ എന്നിവർ മൃതദേഹത്തെ അനുഗമിച്ചു. മൃതദേഹം ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് ദുബൈ പൊലീസ് ബന്ധുക്കള്‍ക്ക് കൈമാറിയത്. തുടര്‍നടപടികളും എംബാമിങ്ങും കഴിഞ്ഞ് ഇന്ത്യന്‍ സമയം രാത്രി ഏഴരയോടെയാണ് വിമാനം പുറപ്പെട്ടത്.
ബുധനാഴ്ച രാവിലെ 9.30 മുതല്‍ 12.30 വരെ അേന്ധരി ലോഖണ്ട്വാലയിലെ സെലിബ്രേഷന്‍സ് സ്പോര്‍ട്സ് ക്ലബ് ഗാര്‍ഡനില്‍ മൃതശരീരം പൊതുദര്‍ശനത്തിന് വെക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഉച്ചക്ക് രണ്ടോടെ വിലെപാര്‍ലെ സേവാസമാജ് ശ്മശാനത്തിലേക്ക് വിലാപയാത്ര ആരംഭിക്കും. വൈകീട്ട് മൂന്നരക്കാണ് സംസ്കാരം. മൃതദേഹം ദുബൈ പൊലീസ് വിട്ടുനല്‍കിയതോടെ സിനിമാ മേഖലയിലുള്ളവര്‍ക്കും മാധ്യമങ്ങള്‍ക്കും ശ്രീദേവിയുടെ ആരാധകര്‍ക്കും ദുഃഖത്തില്‍ പങ്കുചേര്‍ന്നതിന് നന്ദി അറിയിച്ച് കപൂര്‍ കുടുംബം പ്രസ്താവനയിറക്കി.
ആശങ്കകള്‍ക്കും ആശയക്കുഴപ്പങ്ങള്‍ക്കും ഒടുവില്‍ പ്രിയ താരത്തിെൻറ മൃതദേഹം നാട്ടിെലത്തിക്കുമെന്നറിഞ്ഞ ആരാധകര്‍ അനില്‍ കപൂറിെൻറ വീടിനുമുന്നില്‍ തടിച്ചുകൂടി. ചൊവ്വാഴ്ചയും അനില്‍ കപൂറിെൻറ വീട്ടില്‍ പ്രമുഖര്‍ എത്തി. രജനികാന്ത്, ഭാര്യ ഗൗരിെക്കാപ്പം ഷാറൂഖ് ഖാന്‍, ശേഖര്‍ കപൂര്‍, രണ്‍വീര്‍ സിങ്, ഭാര്യ ട്വിങ്കിള്‍ ഖന്നക്കൊപ്പം അക്ഷയ് കുമാര്‍, ജാവേദ് അക്തര്‍, ശബാന ആസ്മി, ദീപിക പദുകോണ്‍, കരിഷ്മ കപൂര്‍ തുടങ്ങിയവരാണ് അനില്‍ കപൂറിെൻറ വീട്ടിെലത്തിയത്. ശ്രീദേവിയുടെ മക്കളായ ജാന്‍വി, ഖുഷി എന്നിവരും ബോണിയുടെ ആദ്യ ഭാര്യ മോണ കപൂറിലുള്ള മകള്‍ അന്‍ശുല കപൂറും അനില്‍ കപൂറിെൻറ വീട്ടിലാണ്. മൃതദേഹം വിട്ടുകിട്ടുന്നത് വൈകുകയും ബോണി കപൂറിനോട് ദുബൈ വിടരുതെന്ന് അധികൃതര്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട് വരുകയും ചെയ്തതോടെ പിതാവിെനാപ്പം നില്‍ക്കാന്‍ അര്‍ജുന്‍ കപൂര്‍ ദുബൈയിലേക്ക് പോവുകയായിരുന്നു.
ബർദുബായിയിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം മൂന്നു ദിവസത്തെ അനിശ്ചിതത്വത്തിനു ശേഷമാണ് ബന്ധുക്കൾക്ക് വിട്ടു നൽകാൻ പബ്ലിക് പ്രൊസിക്യൂട്ടർ അനുമതി നൽകിയത്. അനുമതി പത്രം കോൺസുലേറ്റിലെത്തിച്ചതോടെ നടപടികൾ പൂർത്തിയായി.
ശ്രീദേവിയുടെ ഫോറൻസിക് റിപ്പോട്ടും മരണകാരണങ്ങളും പരിശോധിക്കുന്നതിന് പുതിയ മെഡിക്കൽ സംഘത്തെ നിയോഗിച്ചിരുന്നു. ശ്രീദേവിയുടെ തലയിൽ ആഴത്തിലുള്ള മുറിവുണ്ടെന്ന് പുറത്തുവന്ന ഫോറൻസിക് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നു. എന്നാൽ പരിശോധനയിൽ തലയിലുള്ള മുറിവല്ല മരണകാരണമെന്ന് കണ്ടെത്തിയതോടെ മൃതദേഹം വിട്ടു നൽകാൻ പ്രൊസിക്യൂട്ടർ അനുമതി നൽകുകയായിരുന്നു.
ശ്രീദേവിയുടേത് മുങ്ങിമരണമാണെന്ന് രേഖപ്പെടുത്തി കഴിഞ്ഞ ദിവസം ഡെത്ത് സർട്ടിഫിക്കറ്റ് നൽകിയിരുന്നു. പ്രൊസിക്യൂട്ടറുടെ അനുമതി ഒഴികെയുള്ള എല്ലാവിധ ക്ലിയൻസുകളും നേരത്തെ ശരിയാക്കിയിരുന്നു. റാസൽഖൈമയിൽ ബന്ധുവിെൻറ വിവാഹാഘോഷങ്ങളിൽ പെങ്കടുക്കാനെത്തിയ ശ്രീദേവിയെ ശനിയാഴ്ച രാത്രി ഹോട്ടൽ മുറിയിൽ ബാത്ത് ടബ്ബിൽ ചലനമറ്റനിലയിൽ കണ്ടെത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.