മുകേഷിെനതിരെ കൊല്ലത്ത് പ്രതിഷേധം; സി.പി.എമ്മിന് അതൃപ്തി
text_fieldsകൊല്ലം: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് താര സംഘടനയായ ‘അമ്മ’യുടെ വാര്ത്തസമ്മേളനത്തിലെ കൊല്ലം എം.എൽ.എ നടൻ മുകേഷിെൻറ പെരുമാറ്റത്തിൽ സി.പി.എം ജില്ല കമ്മിറ്റിക്ക് അതൃപ്തി. വാർത്തസമ്മേളനത്തിൽ മുകേഷ് നടത്തിയ പരാമർശങ്ങൾ ഒഴിവാക്കാമായിരുന്നെന്ന നിലപാടിലാണ് ജില്ല േനതൃത്വം. ഇക്കാര്യത്തിൽ മുകേഷിൽനിന്ന് വിശദീകരണം തേടണമെന്ന ആവശ്യവും പാർട്ടിക്കുള്ളിൽ ഉയർന്നു. ഇൗ മാസം നാലിന് ചേരുന്ന സി.പി.എം ജില്ല സെക്രേട്ടറിയറ്റിൽ ഇക്കാര്യം ചർച്ചയായേക്കും. ജില്ല സെക്രേട്ടറിയറ്റ് നേരത്തേ തന്നെ നിശ്ചയിച്ചതാണെങ്കിലും പാർട്ടിയുടെ എം.എൽ.എ ഉൾപ്പെട്ട വിവാദമെന്ന നിലയിലാവും ഇക്കാര്യം സെക്രേട്ടറിയറ്റിൽ ഉന്നയിക്കപ്പെടുക.
മമ്മൂട്ടിയും മോഹൻലാലുമടക്കം വേദിയിലുണ്ടായിരുന്ന മറ്റ് പലരും സംയമനം പാലിച്ചപ്പോൾ രോഷം നിറഞ്ഞ പ്രതികരണവുമായി മുകേഷ് എത്തിയ സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നു. നിലവിൽ മുകേഷ് പാർട്ടി അംഗമല്ല. എന്നാൽ, പാർട്ടി ചിഹ്നത്തിൽ മത്സരിച്ച ജനപ്രതിനിധി എന്ന നിലയിൽ അദ്ദേഹത്തോട് വിശദീകരണം തേടുമെന്നും ഇത്തരം നടപടി ആവർത്തിക്കരുതെന്ന് ആവശ്യപ്പെടുമെന്നുമാണ് പാർട്ടിവൃത്തങ്ങൾ നൽകുന്ന സൂചന. മുകേഷുമായി ബന്ധെപ്പട്ട വിഷയം പാർട്ടി ഇതേവരെ ചർച്ച ചെയ്തിട്ടില്ലെന്നും പാർട്ടി നിലപാടെന്ന നിലയിൽവരുന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്നുമാണ് സി.പി.എം ജില്ല സെക്രട്ടറി െക.എൻ. ബാലഗോപാൽ പ്രതികരിച്ചത്. മുകേഷിനെതിരെ കോൺഗ്രസ് ജില്ല കമ്മിറ്റി പ്രതിഷേധവുമായി രംഗത്തെത്തി. ചിന്നക്കടയിൽ പ്രവർത്തകർ മുകേഷ്, ഗണേഷ്കുമാർ, ഇന്നസെൻറ് എന്നിവരുടെ കോലം കത്തിച്ചു.
യൂത്ത് കോൺഗ്രസും നഗരത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. നടി ആക്രമിക്കപ്പെട്ട സംഭവം അട്ടിമറിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് ഡി.സി.സി പ്രസിഡൻറ് ബിന്ദു കൃഷ്ണ കുറ്റെപ്പടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.