Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightതാൻ പറഞ്ഞത്​ വ്യക്​തി...

താൻ പറഞ്ഞത്​ വ്യക്​തി ജീവിതത്തിൽ നിന്നുള്ള പാഠം; റിമക്ക്​ മറുപടിയുമായി മംമ്​ത

text_fields
bookmark_border
mamtha
cancel

ആക്രമിക്കപ്പെടുന്നതിന്​ സ്​ത്രീകൾ കൂടി ഉത്തരവാദിക​ളാണെന്ന മംമ്​തയുടെ പരാമർശത്തിനെതിരെ ഫേസ്​ ബുക്ക്​ പോസ്​റ്റിട്ട റിമ കല്ലിങ്കലിന്​ മറുപടിയുമായി​ താരം​ വീണ്ടും. താൻ വ്യക്​തി ജീവിതത്തിൽ നിന്നുരുത്തിരിഞ്ഞ അഭിപ്രായമാണ്​ പങ്കുവെച്ചതെന്നും മനുഷ്യത്വമില്ലാത്തവളല്ലെന്നും മംമത പറഞ്ഞു. സ്​ഥിരബുദ്ധിയുള്ളവർ ബലാത്​സംഗത്തെ പിന്തുണക്കില്ല. ആക്രമണത്തിന്​ ഇരയായ യുവതിയും കുറ്റാരോപിതനും ത​​െൻറ അടുത്ത സുഹൃത്തുക്കളാണ്​. നടിയുടെ ധീരത അഭിനന്ദനീയമാണ്​. കുറ്റാരോപിതൻ തെറ്റു ചെയ്​തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണമെന്നും മംമ്​ത ഫേസ്​ ബുക്കിൽ കുറിച്ചു. 

സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നതിന് ഉത്തരവാദികള്‍ ഒരിക്കലും സ്ത്രീകളല്ല, മറിച്ച് അവരെ ആക്രമിക്കുന്നവരും അതിനെ നിസ്സാരവല്‍ക്കരിക്കുന്നവരുമാണ്​ എന്നായിരുന്നു റിമ ഫേസ്ബുക്കിൽ കുറിച്ചത്​. 
 ​
ഫേസ്​ ബുക്ക്​ പോസ്​റ്റി​​െൻറ പൂർണ രൂപം:


ത​​െൻറ ഒരു അഭിമുഖവുമായി ബന്ധപ്പെട്ടാണ്​ ഇൗ പോസ്​റ്റ്​. അഭിമുഖവുമായി ബന്ധപ്പെട്ട്​  വിവാദങ്ങളും ചോദ്യങ്ങളും പ്രചാരണങ്ങളും (അവയിൽ ചിലത്​ ത​​െൻറ സുഹൃത്തുക്കൾ തന്നെയാണ്​ നടത്തുന്നത്​) ഉന്നയിക്കുന്ന​വരോട്​ പറയാനുള്ളത്​ താൻ സംവാദത്തിന്​ തുടക്കമിടുകയല്ല. ആക്രമണത്തിന്​ ഇരയായ യുവതിയും കുറ്റാരോപിതനും ത​​െൻറ അടുത്ത സുഹൃത്തുക്കളാണ്​. 

ബുദ്ധി സ്​ഥിരതയുള്ള ഒരാളും ബലാത്​സംഗത്തെ പിന്തുണക്കില്ല. അതിനാൽ നിങ്ങൾക്ക്​ എന്നെക്കുറിച്ചുള്ള ധാരണ തെറ്റാണ്​. ഇതുപോലുള്ള പ്രശ്​നങ്ങളിലൂടെ താനും കടന്നുപോയിട്ടുണ്ട്​. എന്നാൽ ഞാൻ അതിന്​ ഇരയാകാൻ തയാറല്ല. ഇൗ അസന്തുലിത സമൂഹത്തിൽ എനിക്ക്​ പ്രതികരിക്കാൻ ഒരുപാടുണ്ട്​. എന്നാൽ വേണ്ട സമയത്തു മാത്രമേ ഞാൻ പ്രതികരിക്കൂ. അതിനർഥം എനിക്ക്​ മനുഷ്യത്വമില്ല എന്നല്ല. എന്നെ ഇത്തരം വിവാദങ്ങളിലേക്ക്​ വലിച്ചിഴക്കാൻ ശ്രമിക്കുന്നത്​ ഞാൻ അതു പറയാനിടയായ സാഹചര്യം  മനസിലാക്കാത്തവരാണ്​. എന്നെ മനസിലാക്കാത്തവരാണ്​. 

അതുകൊണ്ട്​ ചില കാര്യങ്ങൾ വ്യക്​തമാക്കുകയാണ്​. ഇത്തരം ക്രൂരകൃത്യങ്ങൾ ചെയ്യുന്നവർ മാപ്പർഹിക്കുന്നില്ല. ഒരു സഹാനുഭൂതിയും കാണിക്കേണ്ടതോ രണ്ടാ​മ​െതാരു അവസരം നൽകേണ്ടതോ ഇല്ല.  അത്​ നടനായാലും സാധാരണക്കാരായാലും രാഷ്​ട്രീയക്കാരായാലും. ഞാനും അക്രമങ്ങൾക്ക്​ ഇരയായിട്ടുണ്ട്​. അതിനാൽ ​ധീരയായ എ​​െൻറ സുഹൃത്തിനെ കുറിച്ച്​ അഭിമാനം തോന്നുന്നു. അവളുടെ ധീരത കൊണ്ട്​ അപരാധി ശിക്ഷിക്കപ്പെട​െട്ട (കുറ്റാരോപിതൻ തെറ്റു ചെയ്​തിട്ടു​െണ്ടങ്കിൽ). സത്യം കാലം തെളിയിക്കും. എന്നാൽ പാപികളോട്​ പൊറുക്കുന്ന നിയമവ്യവസ്​ഥയാണ്​ നമ്മുടെത് എന്നതാണ്​ വേദനാജനകമായ കാര്യം​. ഫേസ്​ബുക്കിൽ കമൻറിടുന്നതിനല്ല, കുറ്റവാളികൾക്ക്​ കഠിന ശിക്ഷ നൽകുന്ന നിയമ വ്യവ്​സഥക്ക്​ വേണ്ടിയാണ്​ നാം പ്രവർത്തിക്കേണ്ടത്​. ഗൾഫിൽ വളർന്ന ഞാൻ ഉദ്ദേശിക്കുന്നത്​ വ്യക്​തമാകുമെന്ന്​ കരുതുന്നു. അതുപോലൊരു രാജ്യമല്ലേ നമുക്കും വേണ്ടത്​​? 

സ്​ത്രീസമൂഹത്തിനാകമാനം വേണ്ടി പ്രവർത്തിക്കുവാൻ ഡബ്ല്യു.സി.സി എന്ന സംഘടനക്കാകും എന്ന്​ പ്രതീക്ഷിക്കുന്നു. ഇൗ സംഘടനയിലെ എല്ലാവർക്കും അഭിവാദ്യങ്ങൾ. ഇൗ സംഭവം നടക്കു​േമ്പാഴും സംഘടന രൂപീകരിക്കു​േമ്പാഴും ഞാൻ രാജ്യത്തില്ലാത്തതിനാൽ സംഘടനയുടെ ഭാഗമായിട്ടില്ല. വ്യക്​തിപരമായി അനുഭവിക്കാത്ത കാര്യങ്ങളെ കുറിച്ച്​ സംസാരിക്കാൻ ഞാനാളല്ല. ആക്രമിക്കപ്പെടുന്നതിൽ ഭാഗികമായി സ്​ത്രീകളും ഉത്തരവാദികളാണെന്ന എ​​െൻറ ​പ്രസ്​താവന എ​​െൻറ വ്യക്​തി ജീവിതത്തിൽ നിന്ന്​ ഉരുത്തിരിഞ്ഞു വന്നതാണ്​. - മംമ്​ത പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mamta mohandasmalayalam newswccmovie news
News Summary - Statement regards to my personal life, Mamtha - Movie News
Next Story