സുരഭിക്ക് നഗരത്തിൻെറ സ്നേഹാദരം
text_fieldsകോഴിക്കോട്: നീണ്ട കാലയളവിനു ശേഷം മലയാള മണ്ണിലേക്ക് മികച്ച നടിക്കുള്ള ദേശീയ പട്ടം കൊണ്ടുവന്ന കോഴിക്കോട്ടുകാരി സുരഭി ലക്ഷ്മിക്ക് നഗര പൗരാവലിയുടെ സ്നേഹോഷ്മള സ്വീകരണം. കോഴിക്കോട് ടാഗോർ ഹാളിൽ നടന്ന പരിപാടിയിൽ സുരേഷ് ഗോപി എം.പി സുരഭിക്ക് ഉപഹാരം സമർപ്പിച്ചു. ഒരു സൂപ്പർതാരത്തിെൻറയും പിന്തുണയില്ലാതെ വേറിട്ടകാഴ്ചപ്പാടുള്ള ഒരു സിനിമയിലൂടെയാണ് സുരഭി അഭിനയത്തിെൻറ നെറുകെയിലെത്തിയതെന്നത് അഭിമാനിക്കാവുന്ന കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ സിനിമയിലെത്തന്നെ എക്കാലത്തെയും മികച്ച അഭിനേത്രിയായ ഷബാന ആസ്മിയെപ്പോലും കടത്തിവെട്ടിയാണ് ഈ പുരസ്കാരം നേടിയതെന്നത് വിജയത്തിെൻറ ആക്കം കൂട്ടുന്നു. അഭിനയത്തിെൻറ കാര്യത്തിൽ സുരഭി ഗ്രാജ്വേറ്റ് ചെയ്തത് മീഡിയവൺ ചാനലിലെ എം.80 മൂസയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ നടിമാരെയുംപോെല അവാർഡ് കിട്ടണമെന്നാഗ്രഹിച്ചിരുന്നുവെന്നും ഒരു സഹനടിക്കുള്ള അവാർഡെങ്കിലും കിട്ടണേ എന്നായിരുന്നു മോഹമെന്നും മറുപടി പ്രസംഗത്തിൽ സുരഭി ലക്ഷ്മി പറഞ്ഞു. തെൻറ 40-60 വയസ്സിനുള്ളിൽ ഒരവാർഡ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇത്രയും കുറഞ്ഞ കാലംകൊണ്ടു ദേശീയ പുരസ്കാരം നേടിയത് ഏറെ സന്തോഷമുള്ള കാര്യമാണെന്നും സുരഭി കൂട്ടിച്ചേർത്തു.
നിർമാതാവ് പി.വി. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. എ. പ്രദീപ് കുമാർ എം.എൽ.എ, പുരുഷൻ കടലുണ്ടി എം.എൽ.എ, സംഗീത സംവിധായകൻ ഔസേപ്പച്ചൻ, പി.വി. ഗംഗാധരൻ, ഡോ. മൊയ്തു, കൗൺസിലർ പി. കിഷൻചന്ദ്, അഡ്വ. തോമസ് മാത്യു, കെ.സി. അബു, മിന്നാമിനുങ്ങ് സംവിധായകൻ അനിൽ തോമസ്, കഥാകൃത്ത് മനോജ്, കാമറാമാൻ സുനിൽ പ്രേം, വി.പി. മാധവൻ നായർ, പുത്തൂർമഠം രാമചന്ദ്രൻ, ഷാജി അസീസ്, വിനോദ് കോവൂർ എന്നിവർ സംസാരിച്ചു. വി.എം. വിനു സ്വാഗതവും അഡ്വ. എം. രാജൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.