ക്രൈംബ്രാഞ്ച് സുരേഷ് ഗോപിയെ ചോദ്യം ചെയ്തു
text_fieldsതിരുവനന്തപുരം: ആഡംബര വാഹനം രജിസ്റ്റർ ചെയ്ത പുതുച്ചേരിയിലെ വിലാസത്തില്‍ താൻ താമസിച്ചിരുന്നെന്ന് നടനും എം.പിയുമായ സുരേഷ് ഗോപി. നികുതി ലാഭിക്കാന്‍ പുതുച്ചേരിയില്‍ ഒൗഡി കാറുകൾ രജിസ്റ്റർ ചെയ്തെന്ന കേസിൽ ക്രൈംബ്രാഞ്ചിെൻറ ചോദ്യം ചെയ്യലിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പുതുച്ചേരിയില്‍ തനിക്ക് കൃഷിയിടമുണ്ട്. അവിടങ്ങളിൽ പോകാനായാണ് കാർ ഉപയോഗിച്ചത്. വാഹനം രജിസ്റ്റർ ചെയ്തതുമായി ബന്ധപ്പെട്ട രേഖകൾ അദ്ദേഹം ഹാജരാക്കി. ആവശ്യപ്പെട്ടാല്‍ വീണ്ടും ഹാജരാകണമെന്ന് അന്വേഷണസംഘം നിര്‍ദേശിച്ചിട്ടുണ്ട്.
2010 ല്‍ 80 ലക്ഷം രൂപ വിലവരുന്ന ഒൗഡി ക്യു സെവന് കാറും രാജ്യസഭ എം.പി ആയതിനുശേഷം മറ്റൊരു കാറും പുതുച്ചേരിയിലെ വ്യാജ വിലാസത്തില്‍ സുരേഷ് ഗോപി രജിസ്റ്റർ ചെയ്തെന്നാണ് ആരോപണം. കേസിൽ സുരേഷ് ഗോപി ഹൈകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കുകയും അറസ്റ്റ് തൽക്കാലത്തേക്ക് തടയുകയും ചെയ്തിരുന്നു. ഇൗ സാഹചര്യം നിലനിൽക്കെയാണ് ചോദ്യം ചെയ്യൽ. െഎ.ജി എസ്. ശ്രീജിത്തിെൻറ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്തത്. വ്യാഴാഴ്ച രാവിലെ 10.15ന് ഉദ്യോഗസ്ഥർക്കു മുന്നിൽ സുരേഷ് ഗോപി ഹാജരായി. താന്‍ നിയമലംഘനം നടത്തിയിട്ടില്ലെന്ന് ആവർത്തിച്ചു.
എന്നാൽ, കേസിൽ ആദ്യം 2010ലെ വാഹന രജിസ്ട്രേഷന് വിഷയത്തില്‍ സുരേഷ് ഗോപി നല്‍കിയത് 2014 ലെ വാടക ചീട്ടായിരുന്നു. വ്യാജരേഖ ചമച്ചതിനു പുറമെ സംസ്ഥാന സര്‍ക്കാറിന് ലഭിക്കേണ്ട ഭീമമായ നികുതി വെട്ടിച്ചതായും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. സമാന തട്ടിപ്പ് നടത്തിയെന്നാരോപിച്ച് നടി അമലപോൾ, ഫഹദ് ഫാസിൽ എന്നിവർക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചിരുെന്നങ്കിലും അവർ കഴിഞ്ഞദിവസം ഹാജരായിരുന്നില്ല. മൂന്നാഴ്ചെത്ത സാവകാശം തേടിയിട്ടുണ്ട്. കേസില്‍ നടന് ഫഹദ് ഫാസിലിന് ആലപ്പുഴ ജില്ല സെഷന്‍സ് കോടതി ജാമ്യം നല്കി. എന്നാൽ, ഫഹദിനെതിരെ മോട്ടോര്‍ വാഹന വകുപ്പ് വീണ്ടും കേസെടുത്തിട്ടുണ്ട്. വ്യാജരേഖ ഉപയോഗിച്ച് പുതുച്ചേരിയില്‍ രണ്ടാമതും കാര്‍ രജിസ്റ്റർ ചെയ്തെന്ന് കണ്ടെത്തിയതിനെ തുടർന്നാണിത്. ഫഹദിനെതിരെ കേസെടുക്കാന്‍ ക്രൈംബ്രാഞ്ചിനോട് വകുപ്പ് ശിപാര്‍ശ ചെയ്യുകയും ചെയ്തു. ഇൗ സാഹചര്യത്തിൽ ഫഹദിനെതിരെ വീണ്ടും കേസെടുക്കാനുള്ള സാധ്യതയുമുണ്ട്. നേരത്തേ 17 ലക്ഷം രൂപ ഫഹദ് ആലപ്പുഴ മോേട്ടാർ വാഹന വകുപ്പിൽ നികുതി അടച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.