Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightവാഹനനികുതി വെട്ടിപ്പ്...

വാഹനനികുതി വെട്ടിപ്പ് കേസ്​: സുരേഷ്​ ഗോപിയുടെ അറസ്​റ്റ്​ മൂന്നാഴ്​ചത്തേക്ക്​ തടഞ്ഞു

text_fields
bookmark_border
suresh
cancel

കൊച്ചി: വാഹനനികുതി വെട്ടിപ്പ് കേസില്‍ എം.പിയും നടനുമായ സുരേഷ് ഗോപിയുടെ അറസ്റ്റ് ഹൈക്കോടതി മൂന്ന് ആഴ്ചത്തേക്ക്  തടഞ്ഞു. പോണ്ടിച്ചേരിയിൽ ആഡംബര കാർ രജിസ്​ട്രേഷൻ നടത്താൻ വ്യാജരേഖയുണ്ടാക്കിയെന്നാണ്​ സുരേഷ്​ഗോപിക്കെതിരെയുള്ള കേസ്​.

സ​​ുരേഷ്​ ഗോപിയോട്​ 21ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന്​ ഉത്തരവുണ്ട്​. ഇതിന്​ ശേഷം മജിസ്​ട്രേറ്റ്​ കോടതി അദ്ദേഹം സമർപിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കണമെന്നും ഹൈ​േകാടതി നിർദ്ദേശിച്ചു.​ ആവശ്യമെങ്കില്‍ നോട്ടീസ് നല്‍കി വിളിപ്പിക്കാം.

സുരേഷ് ഗോപിയുടെ ആഡംബര കാർ റജിസ്റ്റർ ചെയ്തത് പുതുച്ചേരിയിലാണ്. ഇതിനെതിരെ  ഉയർന്ന ആരോപണങ്ങൾ മൂലം വാഹന റജിസ്ട്രേഷൻ സംബന്ധിച്ച രേഖകൾ നൽകാൻ മോട്ടോർ വാഹന വകുപ്പ് അദ്ദേഹത്തോട്​​ ഉത്തരവിട്ടിരുന്നു. പരിശോധനയിൽ രേഖകളിൽ അപാകത കണ്ടതോടെയാണ്​  കേസെടുക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:taxactor suresh gopimalayalam newsmovie news
News Summary - Suresh Gopi Tax Issue- Movie News
Next Story