നടൻ സൂര്യയെ കുള്ളനാക്കി; ചാനലിന് മുന്നിൽ പ്രതിഷേധം
text_fieldsചെന്നൈ: സിനിമാചർച്ചക്കിടെ അവതാരകർ തമിഴ്നടൻ സൂര്യയെ കുള്ളനെന്ന് ആക്ഷേപിച്ചുവെന്നാരോപിച്ച് സൺ ടി.വി ചാനലിന് മുന്നിൽ ആരാധകരുടെ പ്രതിഷേധവേലിയേറ്റം. സൂര്യക്ക് അമിതാഭ് ബച്ചനൊപ്പം നിൽക്കണമെങ്കിൽ സ്റ്റൂളും അനുഷ്കയോടൊപ്പം അഭിനയിക്കണമെങ്കിൽ ഹീൽസും വേണ്ടിവരുമെന്ന വനിതാ അവതാരകരുടെ കമൻറാണ് വിവാദമുയർത്തിയത്.
സൂര്യയെ നായകനാക്കി കെ.വി. ആനന്ദ് സംവിധാനംചെയ്യുന്ന പുതിയ ചിത്രത്തെപ്പറ്റിയുള്ള ചർച്ചകൾക്കിടെയായിരുന്നു പരാമർശം. സൺ ടി.വി മാനേജ്മെൻറ് മാപ്പുപറയണമെന്നാവശ്യപ്പെട്ട് ആരാധകർ ചെന്നൈയിലെ ചാനൽ ഒാഫിസിന് മുന്നിൽ പ്രകടനമായി എത്തി കുത്തിയിരുന്നു. തരംതാണ വിമർശനങ്ങൾക്ക് മറുപടി നൽകി നമ്മൾ സ്വയം തരംതാഴരുതെന്നും വിലപ്പെട്ട സമയം ഉപകാരപ്പെടുന്ന മറ്റ് പ്രവൃത്തികൾക്ക് വിനിേയാഗിക്കണമെന്നും സൂര്യ പ്രതികരിച്ചതോടെയാണ് ആരാധകർ പ്രതിഷേധം അവസാനിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.