നിലപാടെടുക്കൂ: മലയാള സിനിമാ സംഘടനകളോട് അഞ്ജലി മേനോൻ
text_fieldsനടി ആക്രമിക്കപ്പെട്ട കേസില്‍ മലയാള സിനിമാ സംഘടനകളുടെ നിലപാടിനെ വിമർശിച്ച് സംവിധായിക അഞ്ജലി മേനോന്‍. 2017 ൽ പീഡന ം നേരിട്ട നടിയെ മലയാളത്തിലെ സംഘടനകൾ തുണച്ചില്ല, ഈ പ്രവണത അസ്വസ്ഥതയുണ്ടാക്കുന്നതാണ്. മീ ടൂ ക്യാമ്പയിന് ബോളിവുഡ് നല്‍കുന്ന പിന്തുണ വലുതാണെന്നും അവർ ബ്ലോഗിൽ കുറിച്ചു. ‘ടേക്കിങ് എ സ്റ്റാൻഡ്’ എന്ന തലക്കെട്ടോടെയാണ് അഞ്ജലിയുടെ ബ്ലോഗ്.
മലയാള ചലച്ചിത്ര രംഗത്ത് പതിനഞ്ചു വർഷത്തോളം പ്രവർത്തിച്ചു വന്ന ഒരു നടിയെ 2017 ൽ ലൈംഗികമായി അപമാനിച്ചു. സംഭവത്തിനു തൊട്ടുപിന്നാലെ പൊലീസിൽ പരാതിയും നൽകി. കുറ്റക്കാർക്കെതിരെ നടപടി ഉറപ്പാക്കാനുളള നടപടിയുമായി ഇവർ മുന്നോട്ടു പോകുന്നു.
കേരളം ശക്തമായ സിനിമാ സംഘടനകൾ പ്രവർത്തിക്കുന്നയിടമാണ്. രാജ്യാന്തര തലത്തിൽ പോലും അഭിനന്ദനം ഏറ്റുവാങ്ങിയ പ്രതിഭാധനരായ അഭിനേതാക്കളും എഴുത്തുകാരും സിനിമാ പ്രവർത്തകരും ഇവിടെയുണ്ടെന്നതു മറക്കുന്നില്ല. എന്നിട്ടും ഇരകളെ പിന്തുണക്കാനുള്ള നടപടികൾ കാണുന്നില്ല. ഇത് തികച്ചും അസ്വസ്ഥത ജനിപ്പിക്കുന്ന ഒരു നിലപാടാണ്.
മീ ടൂ ക്യാമ്പയിന് ബോളിവുഡ് നല്‍കുന്ന പിന്തുണ വലുതാണ്. അഭിമാനത്തിന് നേരെയുള്ള അതിക്രമങ്ങള്‍ സിനിമാ വ്യവസായത്തില്‍ അനുവദിക്കില്ലെന്ന നിലപാടാണ് മുംബൈ സിനിമാ ലോകം കാട്ടിത്തരുന്നത്.
-അഞ്ജലി മേനോന്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.