കമൽ ഹാസെൻറ തമിഴ്നാട് യാത്ര 26ന് തുടങ്ങും
text_fieldsചെന്നൈ: ഏറെ കാത്തിരുന്ന ഉലകനായകൻ കമൽ ഹാസെൻറ രാഷ്ട്രീയ പ്രവേശനത്തിെൻറ ആദ്യ ചുവടുവെപ്പായി തമിഴ്നാട്യാത്ര ആരംഭിക്കുന്നു. ജനുവരി 26നാണ് യാത്ര തുടങ്ങുക എന്ന് കമൽഹാസൻ അറിയിച്ചു. ഇൗ മാസം 26 മുതൽ ജനങ്ങളെ കാണാനുള്ള തെൻറ യാത്ര ആരംഭിക്കുകയാണ്. യാത്രയുടെ പൂർണ വിവരങ്ങൾ അടുത്ത ആനന്ദ വികടൻ മാസികയിൽ ഉണ്ടാകുെമന്നും അദ്ദേഹം അറിയിച്ചു.
തമിഴ്നാട്ടിലെ പ്രശസ്തമായ മാസികയാണ് ആനന്ദ വികടൻ. ഇൗ മാസികയിൽ സ്ഥിരമായി ലേഖനമെഴുതാറുള്ള വ്യക്തിയാണ് കമൽ ഹാസൻ. കഴിഞ്ഞ ലേഖനത്തിൽ തമിഴ് സൂപ്പർ സ്റ്റാർ രജിനി കാന്തിനൊപ്പം പ്രവർത്തിക്കാൻ ആഗ്രഹമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച രജിനിയോടൊപ്പം പ്രവർത്തിക്കാൻ താത്പര്യമുണ്ടെന്ന് അറിയിച്ചതിലൂടെ താനും രാഷ്ട്രീയത്തിലിറങ്ങുകയാണെന്ന് അദ്ദേഹം വ്യക്തമാക്കുകയായിരുന്നു. അതിനു പിറകെയാണ് തമിഴ്നാട് യാത്രയും പ്രഖ്യാപിച്ചിരിക്കുന്നത്.
തെൻറ സ്ഥാനം സംരക്ഷിക്കാനായി സാധാരണ രാഷ്ട്രീയക്കാരെപ്പോല സുഹൃത്തുക്കളെ പ്രതിയോഗികളാക്കില്ല. അത്തരം നേതൃത്വത്തെ പുതുതലമുറ ആഗ്രഹിക്കുന്നില്ല. പുതുതലമുറയെ മാത്രമല്ല, മുതിർന്നവരെയും സുഹൃത്തുക്കളെയുെമല്ലാം ഉൾക്കൊള്ളിച്ചുകൊണ്ട് മുന്നോട്ടു നീങ്ങാനാണ് തെൻറ ശ്രമമെന്നും നേരത്തെ രാഷ്ട്രീയ കാഴ്ചപ്പാട് വ്യക്തമാക്കിെക്കാണ്ട് കമൽഹാസൻ എഴുതിയിരുന്നു.
ഇ. പളനിസാമി സർക്കാറിെൻറ അഴിമതിെയയും ദുർഭരണത്തെയും വിമർശിച്ചു കൊണ്ടാണ് കമൽ ഹാസൻ രാഷ്ട്രീയത്തിേലക്ക് ഇറങ്ങുന്നത്. നാട്ടുകാർക്ക് സംസ്ഥാനത്തെ അഴിമിതകൾ ചൂണ്ടിക്കാണിക്കാനായി മയ്യം വിസിൽ എന്ന ആപ്പും അുദ്ദേഹം തുടങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.