കമലാഹാസനു പിറകെ ജെല്ലിക്കെട്ടിനെ അനുകൂലിച്ച് രജനീകാന്തും
text_fieldsചെന്നൈ: തമിഴ്നാട്ടിലെ സിനിമാരംഗത്ത് നിന്ന് ജെല്ലിക്കെട്ടിനെ അനുകൂലിച്ച് കൂടുതൽ പേർ രംഗത്ത് വരുന്നു. പ്രമുഖ നടൻ കമലാഹാസനു പിറകെ ജെല്ലിക്കെട്ടിനെ അനുകൂലിച്ച് രജനീകാന്തും രംഗത്തത്തി. ജെല്ലിക്കെട്ട് തമിഴ് സംസ്കാരത്തിന്‍റെ ഭാഗമാണെന്ന വാദമാണ് രജനീകാന്ത് ഉയർത്തിയിരിക്കുന്നത്.
മത്സരത്തെ പരിക്കിൽ നിന്ന് ഒഴിവാക്കാൻ ഒരു കായിക ഇനത്തിന് ചില വ്യവസ്ഥകൾ ഏർപ്പെടുത്തേണ്ടത് നല്ലതു തന്നെയാണ്. എന്നാൽ അതിന്‍റെ പേരിൽ ഒരു സംസ്കാരത്തെ തന്നെ ഇല്ലാതാക്കുന്നത് ശരിയാണോ? തമിഴ് ജനതയുടെ പാരമ്പര്യവുമായി ബന്ധപ്പെട്ടു നിൽക്കുന്ന ഈ കായിക ഇനം സംരക്ഷിക്കപ്പെടുക തന്നെ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
തമിഴ് മാഗസിൻ നടത്തിയ ചടങ്ങിയ സംസാരിക്കവെയാണ് താരം ഇത്തരത്തിൽ അഭിപ്രായ പ്രകടനം നടത്തിയത്.
ദിവസങ്ങൾക്ക് മുൻപ് കലാഹാസനും തമിഴ് നടൻമാരായ സൂര്യയും ആര്യും ജെല്ലിക്കെട്ടിനെ അനുകൂലിച്ച് സംസാരിച്ചിരുന്നു. തമിഴിലെ പ്രമുഖ സംഗീത സംവിധായകനായ യുവൻ ശങ്കർ രാജ ജെല്ലിക്കെട്ടിനെ അനുകൂലിച്ചുകൊണ്ട് വീഡിയോ ആൽബവും പുറത്തിറക്കിയിരുന്നു. മൃഗങ്ങളെ ദ്രോഹിക്കുന്നു എന്നതാണ് ജെല്ലിക്കെട്ടിനെ നിരോധിക്കാനുള്ള കാരണമെങ്കിൽ ബിരിയാണിയും നിരോധിക്കണമെന്നാണ് കമൽഹാസൻ പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.