നികുതി വെട്ടിപ്പ്: അമലപോളും ഫഹദും ഹാജരായില്ല; അടുത്ത നടപടി അറസ്റ്റ്
text_fieldsതിരുവനന്തപുരം: നികുതി വെട്ടിച്ച് ആഡംബരക്കാറുകൾ വാങ്ങിയ കേസിൽ ചലച്ചിത്രതാരങ്ങളായ ഫഹദ് ഫാസിലും അമലപോളും ക്രൈംബ്രാഞ്ച് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരായില്ല. നടനും എം.പിയുമായ സുരേഷ് ഗോപിയോട് വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ൈക്രംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. അമലപോളിനോട് ചൊവ്വാഴ്ച രാവിലെ 10.30നും ഫഹദിനോട് വൈകീട്ട് മൂന്നരക്കും ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരായി മൊഴി നൽകാനാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, ഇരുവരും മൂന്നാഴ്ചത്തെ സമയം കൂടി ആവശ്യപ്പെട്ടു. ഷൂട്ടിങ് തിരക്കായതിനാലാണ് ഹാജരാകാൻ സാധിക്കാത്തതെന്നും കൂടുതൽ സമയം അനുവദിക്കണമെന്നുമാണ് ഇരുവരും ക്രൈംബ്രാഞ്ചിന് നൽകിയ അപേക്ഷകളിൽ ആവശ്യപ്പെട്ടത്.
പുതുച്ചേരിയിൽ വ്യാജ രേഖകളുടെ അടിസ്ഥാനത്തിൽ വ്യാജ വിലാസത്തിൽ കാർ രജിസ്റ്റർ ചെയ്ത് 19 ലക്ഷം നികുതി വെട്ടിപ്പ് നടത്തിയതിനാണ് ഇരുവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഫഹദ് ഫാസിൽ പിന്നീട് കേരളത്തിൽ നികുതിയടച്ചു. മുൻകൂർ ജാമ്യാപേക്ഷയും കോടതിയിൽ നൽകി. എന്നാൽ, അമലാപോൾ ഇതുവരെ പണം അടച്ചിട്ടില്ല. പുതുച്ചേരിയിൽ രജിസ്ട്രേഷൻ നടത്തിയതിനെ സാധൂകരിക്കുന്ന രേഖകൾ ഉണ്ടെങ്കിൽ ഹാജരാക്കാനാണ് ഇവരോട് ക്രൈംബ്രാഞ്ച് നിർദേശിച്ചത്. ഇനിയും ഹാജരായില്ലെങ്കിൽ അറസ്റ്റ് ഉൾെപ്പടെ നടപടി ആലോചിക്കുമെന്ന് ക്രൈംബ്രാഞ്ച് ഉന്നതർ വ്യക്തമാക്കി. 1.12 കോടി വിലയുള്ള അമലയുടെ എസ് ക്ലാസ് ബെൻസ് 1.75 ലക്ഷം നികുതിയടച്ച് പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്യുകയായിരുന്നു. ഇൗ കാർ കേരളത്തിൽ രജിസ്റ്റർ ചെയ്്തിരുെന്നങ്കിൽ 20 ലക്ഷം നികുതിയായി അടയ്ക്കേണ്ടിവരുമായിരുന്നു.
തെൻറ ഇ ക്ലാസ് ബെൻസുമായി ബന്ധപ്പെട്ട് നികുതി വിവാദമുണ്ടായ സാഹചര്യത്തിൽ 17.68 ലക്ഷം ഫഹദ് നികുതിയടച്ചിരുന്നു. എന്നാൽ, വ്യാജ മേൽവിലാസമുണ്ടാക്കി വാഹനം രജിസ്റ്റർ ചെയ്തെന്ന കേസിലാണ് അദ്ദേഹത്തോട് ചോദ്യംചെയ്യലിന് വിധേയമാകാൻ ആവശ്യപ്പെട്ടത്. അതിനിടെ എം.പിയും നടനുമായ സുരേഷ് ഗോപി ഹൈകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. നേരത്തേ േമാേട്ടാർ വാഹനവകുപ്പ് നടത്തിയ പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തിയതിെൻറ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.