നിരൂപകർ നൽകുന്നു, പത്ത് ‘കൽപനകൾ’
text_fieldsനിർബന്ധമായും കണ്ടിരിക്കണമെന്ന് നിരൂപകർ സാക്ഷ്യപ്പെടുത്തുന്ന 10 സിനിമകൾ ഇവയാണ്
1. ദി ഇൻസൾട്ട് (സിയാദ് ദൗയിരി)
വ്യക്തികള്‍ക്കിടയിലെ നിസ്സാരതര്ക്കങ്ങള് അന്താരാഷ്ട്ര സംഘര്‍ഷങ്ങളിലേക്ക് വഴിതുറക്കുമ്പോള്‍ നീതിവ്യവസ്ഥ നോക്കുകുത്തിയാകുന്നതെങ്ങനെയെന്ന് ചിത്രം തുറന്നുകാട്ടുന്നു.
2. ദി യങ് കാൾ മാർക്സ് (റൗൾ പെക്ക്)
മാർക്സിെൻറയും ഏംഗൽസിെൻറയും ജീവിതത്തിലൂടെ കമ്യൂണിസ്റ്റ് മാനിെഫസ്റ്റോയുടെ പിറവി ആഴത്തിലും ഹൃദയസ്പർശിയായും ആവിഷ്കരിക്കുന്ന ചിത്രം.
3. ലവ്ലെസ് (ആന്ദ്രേ സേവ്ജിൻസേവ്)
സോവിയറ്റ് പതനത്തിനുശേഷമുള്ള റഷ്യയിൽ പ്രണയശൂന്യതയിൽ ജീവിക്കാൻ വിധിക്കപ്പെട്ട ദാമ്പത്യങ്ങൾക്കുള്ളിൽ അനാഥത്വത്തിലേക്ക് തള്ളപ്പെടുന്ന ബാല്യം എത്തിച്ചേരുന്ന രാഷ്ട്രീയശൈത്യത്തിെൻറ ഭീകരത വെളിപ്പെടുത്തുന്ന രചന.
4. റീഡൗട്ടബ്ൾ (മിഷേൽ ഹസാനാവിഷ്യസ്)
ജീവിച്ചിരിക്കുന്ന സിനിമ ഇതിഹാസം ഗൊദാർദിെൻറയും നടി അന്നയുെടയും പ്രണയജീവിതത്തെ ആസ്പദമാക്കിയെടുത്ത ഉജ്ജ്വല രചന.
5. ഖിബുല (ജോർജി ഒാവാഷ്വല്ലി)
സോവിയറ്റാനന്തരകാലത്തെ ആദ്യ പ്രസിഡൻറ് സിവാദ് ഗാംസ ഖുർദിയ അധികാരഭ്രഷ്ടനാക്കപ്പെട്ടശേഷം സ്വന്തം ജനതക്കിടയിലൂടെ നടത്തുന്ന പലായനത്തിെൻറ ചരിത്രം.
6. പ്രൊമഗ്രനേറ്റ് ഒാർച്ചഡ് (ഇൽഗർ നജഫ്)
ഭൂമാഫിയയുടെ ഇടപെടലിനൊപ്പം സ്വന്തം മകനും ചേരുന്നതോടെ മാതളത്തോട്ടം നഷ്ടമാകുന്ന ഉടമയുടെ വിഹ്വലതകളാണ് ചിത്രം പ്രമേയമാക്കുന്നത്. ഭാര്യയെ ഉപേക്ഷിച്ച് നാടുവിട്ട മകൻ ഗാബിൽ 12 വർഷത്തിനുശേഷം തിരികെയെത്തി ഭൂമി വിറ്റ പണവുമായി വീണ്ടും അപ്രത്യക്ഷമാകുന്നു.
7. കാൻഡ്േലറിയ (ജോണി ഹെൻഡ്രിക്സ്)
തൊണ്ണൂറുകളുടെ മധ്യത്തിൽ വ്യവസായനിരോധനം നിലവിലുള്ള സമയത്ത് ക്യൂബയിലെ വൃദ്ധദമ്പതികൾ ജീവിതാവസാനകാലത്ത് പരസ്പര സ്നേഹത്തിെൻറ ആഴവും വികാരവും കണ്ടെത്തുന്നതാണ് ചിത്രത്തിെൻറ പ്രമേയം.
8. വൈറ്റ് ബ്രിഡ്ജ് (അലി ഖവിതാൻ)
അംഗവൈകല്യം സംഭവിച്ചതിനെതുടർന്ന് സ്പെഷൽ സ്കൂളിലേക്ക് മാറണമെന്ന വിദ്യാഭ്യാസമന്ത്രാലയത്തിെൻറ നിർദേശം ലംഘിച്ച് പഴയ സ്കൂളിൽതന്നെ തുടരാൻ ബഹോരെയും അമ്മയും നടത്തുന്ന പോരാട്ടമാണ് ചിത്രത്തിെൻറ ഇതിവൃത്തം.
9. 120 ബീറ്റ്സ് പെർ മിനുട്ട് (റോബിൻ കാമ്പില്ലോ)
തൊണ്ണൂറുകളുടെ തുടക്കത്തിൽ പാരീസിലെ ആക്ട് അപ് സംഘടനയിലെ സന്നദ്ധപ്രവർത്തകർ എയിഡ്സിനെ സംബന്ധിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന തെറ്റായ മനോാവങ്ങളെ തിരുത്തുന്നതാണ് ചിത്രത്തിെൻറ പ്രമേയം.
10. ഇൻ സിറിയ (ഫിലിപ്പ് വാൻ ലിയൂ)
ഉപരോധത്തിലും കലാപത്തിലും ഡമസ്കസിലെ ഫ്ലാറ്റിൽ മൂന്ന് മക്കളുമായി കുടുങ്ങുന്ന ഉൗം യസാൻ ബന്ധുക്കൾക്ക് സുരക്ഷയൊരുക്കുേമ്പാൾ ദൈനംദിന ജീവിതത്തിെൻറ സന്തുലനാവസ്ഥ ജീവന്മരണ പ്രശ്നമായി മാറുന്നതാണ് ചിത്രം തുറന്നുകാട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.