ടോളിവുഡിലെ മയക്കുമരുന്ന് റാക്കറ്റ്: പ്രമുഖർ ഇനിയുമുെണ്ടന്ന് അന്വേഷണസംഘം
text_fieldsഹൈദരാബാദ്: പ്രശസ്ത തെലുഗുനടൻ രവി തേജ ഉൾപ്പെട്ട വമ്പൻ മയക്കുമരുന്ന് റാക്കറ്റിൽ പ്രമുഖർ ഇനിയുമുണ്ടെന്ന് പ്രത്യേക അന്വേഷണസംഘം. ടോളിവുഡിലെ പ്രമുഖ നടൻ തനിഷ് അല്ലാഡിയെ തിങ്കളാഴ്ച ചോദ്യംചെയ്യാൻ വിളിപ്പിച്ചതായി തെലങ്കാനയിലെ മുതിർന്ന എക്സൈസ് ഉദ്യോഗസ്ഥൻ പറഞ്ഞു. മയക്കു മരുന്നുകേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം വിളിപ്പിക്കുന്ന 12ാമത്തെ സിനിമാപ്രവർത്തകനാണ് അല്ലാഡി. ടോളിവുഡിലെ ഡയറക്ടർമാർ, നടീനടന്മാർ, സഹായികൾ എന്നിവരുൾപ്പെട്ടതാണ് റാക്കറ്റെന്ന് അന്വേഷണസംഘം വ്യക്തമാക്കുന്നുണ്ട്. നടൻ രവിതേജയുടെ ഡ്രൈവറായിരുന്ന ശ്രീനിവാസ റാവുവിനെ ശനിയാഴ്ച ഒമ്പതുമണിക്കൂറാണ് ചോദ്യം ചെയ്തത്.
ജൂലൈ രണ്ടിനാണ് ഒാൺലൈനിൽ മയക്കുമരുന്നുവിൽപന നടത്തുന്ന വമ്പന്മാരടങ്ങുന്ന സംഘത്തെ വലയിലാക്കിയത്. ഇതുമായി ബന്ധപ്പെട്ട് ജൂലൈ 19വരെ തെലുഗുസിനിമ നിർമാതാവ് പുരി ജഗനാഥ്, സിനിമാേട്ടാഗ്രാഫർ ശ്യാം കെ. നായിഡു, നടന്മാരായ പി. സുബ്ബരാജു, തരുൺ കുമാർ, പി. നവ്ദീപ്, രവിതേജ, ആർട്ട് ഡയറക്ടർ ധർമറാവു എന്ന ചിന്ന, നടിമാരായ ചാർമി കൗർ, മുമൈത് ഖാൻ എന്നിവരെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു.
യു.എസ് പൗരനും നാസ എയ്റോസ്പേസ് എൻജിനീയറുമായ ഡുംഡു അനീഷ് ഉൾപ്പെടെ 20 പേർ ഇതിനകം അറസ്റ്റിലായി. ഡച്ച് പൗരനായ മൈക് കമ്മിങ്ക, ഹൈദരാബാദിലെ ബഹുരാഷ്ട്രകമ്പനികളിലെ എൻജിനീയർമാരായ ഏഴുപേർ എന്നിവരും അറസ്റ്റിലായവരിൽ ഉൾപ്പെടും. റാക്കറ്റിെൻറ ഭാഗമാണെന്ന് കരുതുന്ന, ഹൈദരാബാദിലെ 13 െഎ.ടി കമ്പനികളിലെ ജീവനക്കാരായ പലർക്കും ചോദ്യംചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയതായി എക്സൈസ് മന്ത്രി ടി. പത്മറാവു ഗൗഡ് ഹൈദരാബാദിൽ പറഞ്ഞു. കേന്ദ്ര നാഡിവ്യൂഹത്തെ ഉത്തേജിപ്പിക്കുന്ന മീഥൈൽ ആംഫിറ്റെമിൻ ഗ്രൂപ്പിൽപെട്ട മയക്കുമരുന്നുകളാണ് സംഘം വിൽപന നടത്തിയിരുന്നത്.നിയമവിരുദ്ധപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന സൈറ്റുകൾ (ഡാർക്നെറ്റ്) വഴിയാണ് ഇടപാടുകൾ. ഒാൺലൈനിൽ ബന്ധപ്പെടുന്ന സ്കൂൾ-കോളജ് വിദ്യാർഥികൾക്കടക്കം കൊറിയർ വഴി മയക്കുമരുന്ന് എത്തിച്ചുനൽകുന്നതായിരുന്നു രീതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.