സൂപ്പർ സ്റ്റാർ വിളിക്ക് താൻ അയോഗ്യൻ -ടൊവീനോ
text_fieldsദുബൈ: സൂപ്പർ സ്റ്റാർ വിളി കേൾക്കാൻ താൻ നിലവിൽ അനർഹനാണ് എന്നാണ് കരുതുന്നതെന്ന് നടൻ ടോവിനോ തോമസ്
നിലവിലെ സൂപ്പർ താരങ്ങൾ പതിറ്റാണ്ടുകൾ നീണ്ട പരിശ്രമം വഴി നേടിയെടുത്ത പദവി ആണത്. തന്നെ പോലൊരാൾ ഇപ്പോൾ അത് എടുത്തണിയുന്നത് പാകമാവാത്ത ട്രൗസർ അണിയുന്നത് പോലെയാവുമെന്നും അദ്ദേഹം പറഞ്ഞു.
അമ്മയിലെ അഭിപ്രായ ഭിന്നതകൾ പരിഹരിച്ച് എല്ലാവരും ചേർന്ന് കൂടുതൽ കരുത്തോടെ കരുതലോടെ മുന്നോട്ടു പോകണം എന്നാണ് ആഗ്രഹിക്കുന്നത്. ഇരു പക്ഷത്തുമുള്ളത് തെൻറ ഏറ്റവും പ്രിയപ്പെട്ട ആളുകളാണെന്നും ടൊവിനോ ദുബൈയിൽ മാധ്യമ പ്രവർത്തകരോടു പറഞ്ഞു. സലിം അഹ്മദ് സംവിധാനം ചെയ്ത ആൻറ് ദി ഒാസ്കാർ ഗോസ് ടു എന്ന ചിത്രത്തിെൻറ ഗൾഫിലെ കാമ്പയിന് എത്തിയതാണ് ടൊവിനോ.
ഈ വർഷം അഭിനയിച്ച ചിത്രങ്ങൾ എല്ലാം വിജയമായി എന്നത് സന്തോഷകാര്യമാണ്. മലയാള സിനിമ വിജയകരമായി മുന്നേറുന്നു എന്നതിന് തെളിവുകൂടിയാണത്. ചിത്രത്തിെൻറ പകുതിയും തെൻറ അനുഭവം തന്നെയാണെന്ന് സംവിധായകൻ സലീം അഹ്മദ് പറഞ്ഞു.
നല്ല സിനിമ കാണാൻ ആൾ വരുന്നു എന്നതും പ്രൊഡ്യൂസർമാർ പിന്തുണയേകാൻ സന്നദ്ധരാവുന്നതും മികച്ച താരങ്ങൾ അഭിനയിക്കാൻ എത്തുന്നതും ഏറ്റവും ശുഭകരമാണ്. ഉള്ളിലെ സ്വപ്നങ്ങൾ സാക്ഷാൽക്കരിക്കാൻ ലക്ഷ്യമിട്ട് മുന്നോട്ടുപോകുന്നവർക്ക് േപാസിറ്റിവ് എനർജി പകരുന്നതാണ് തെൻറ ചിത്രം. ആദാമിെൻറ മകൻ അബുവിൽ സലിം കുമാറിെൻറ കാസ്റ്റ് ചെയ്തത് എത്രമാത്രം വിജയകരമായോ അത്ര തന്നെ വിജയകരമായി ആൻറ് ദി ഒാസ്കാർ ഗോസ് ടു എന്ന ചിത്രത്തിൽ ടൊവിനോയേയും മറ്റു താരങ്ങളെയും തെരഞ്ഞെടുത്തത്. ചിത്രത്തിെൻറ എക്സിക്യുട്ടിവ് പ്രൊഡ്യൂസർ ടി.പി. സുധീഷ് (ദേര ട്രാവൽസ്) സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.