'മോഹന്‍ലാലിന്‍റെ അഭിപ്രായ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നത് ജനാധിപത്യവിരുദ്ധം'
text_fieldsതിരുവനന്തപുരം: രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പാക്കിയ നോട്ട് പിന്‍വലിക്കല്‍ നടപടിയെ പിന്തുണച്ച് അഭിപ്രായം പ്രകടിപ്പിച്ചതിന്‍റെ പേരില്‍ മോഹന്‍ലാലിനെ സോഷ്യല്‍ മീഡിയകളിലൂടെയും മറ്റും കുറ്റപ്പെടുത്തി ആക്രമിക്കുന്നത് ജനാധിപത്യവിരുദ്ധവും പ്രതിഷേധാര്‍ഹവുമാണെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹകസമിതി അംഗം വി.മുരളീധരന്‍. മോഹന്‍ലാല്‍ പറഞ്ഞതില്‍ വിയോജിപ്പുണ്ടെങ്കില്‍ അതിലെ കാര്യകാരണങ്ങള്‍ നിരത്തി അദ്ദേഹത്തെ എതിര്‍ക്കുകയാണ് ജനാധിപത്യ മര്യാദ, അല്ലാതെ അദ്ദേഹത്തിനെതിരെ തത്വദീക്ഷയില്ലാതെ പുലഭ്യം പറയുത് ഭൂഷണമല്ളെന്നും അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു.
ആത്മാഭിമാനിയായ ഇന്ത്യക്കാരന്‍റെ മുന്നിലൂടെ അവനെ പരിഹസിച്ചുകൊണ്ട് കടന്നുപോകുന്ന കള്ളപ്പണക്കാരനും തീവ്രവാദത്തിനും എതിരായ പ്രധാനമന്ത്രിയുടെ ശക്തമായ നിലപാടിനെ ധൈര്യപൂര്‍വം പിന്തുണക്കാനുള്ള ആര്‍ജ്ജവം പ്രകടിപ്പിക്കുകയാണ് മോഹന്‍ലാല്‍ ചെയ്തത്. വില്ളേജ് ഓഫീസും പഞ്ചായത്ത് ഓഫീസും വരെ വ്യാപിച്ചു കിടക്കുന്ന അഴിമതിയെക്കുറിച്ചാണ് മോഹന്‍ലാല്‍ തന്‍്റെ ബ്ളോഗില്‍ പറയുന്നത്. സത്യസന്ധമായ ഇന്ത്യക്കുവേണ്ടിയാണെന്ന് തിരിച്ചറിയൂ എന്നാണ് നോട്ട് പിന്‍വലിക്കല്‍ പദ്ധതിയെക്കുറിച്ച് മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടത്. നോട്ടുകള്‍ മാറ്റിയെടുക്കാനുണ്ടാകു ബുദ്ധിമുട്ടുകളെ നാം ഓരോരുത്തരുടേയും ദൈനംദിന ജീവിതത്തിന്‍്റെ ഭാഗമായുള്ള ചില കാത്തുനില്‍പ്പുകളുമായി അദ്ദേഹം കൂട്ടിയിണക്കുകയാണ് ചെയ്തത്.
കള്ളപ്പണക്കാര്‍ക്കും അഴിമതിക്കാര്‍ക്കും തീവ്രവാദികള്‍ക്കുമെതിരെയാണ് ലാലിന്‍റെ പ്രതികരണം. നോട്ടുമാറ്റം താല്‍ക്കാലിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുമെങ്കിലും, ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കുമൊണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. അതില്‍ നിന്നും ഏതാനും വാക്കുകള്‍ മാത്രം അടര്‍ത്തിയെടുത്ത് ലോകം ആരാധിക്കുന്ന നടനെ അവഹേളിക്കുന്നത് അത്യന്തം അപലപനീയമാണ്.
നോട്ട് പിന്‍വലിക്കല്‍ നടപടിയിലൂടെ ഉണ്ടായിക്കൊണ്ടിരിക്കു നേട്ടങ്ങള്‍ ഓരോ ദിവസവും പുറത്തുവുകൊണ്ടിരിക്കുകയാണ്. കലുഷിതമായ അന്തരീക്ഷം നിലനില്‍ക്കുന്ന കശ്മീര്‍ കഴിഞ്ഞ 10 ദിവസത്തിലധികമായി ശാന്തമാണ്. മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനവും പ്രതിസന്ധിയിലായിക്കഴിഞ്ഞു. രാജ്യത്തെ ബാങ്കുകളില്‍ നിന്ന് ജനം അഞ്ച് ലക്ഷം കോടിയിലധികം തുക മാറ്റിയെടുത്തിരിക്കുന്നു. പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ ജനങ്ങള്‍ക്ക് ഉണ്ടായിരു ബുദ്ധിമുട്ടുകള്‍ കുറഞ്ഞുകൊണ്ടിരിക്കുന്നു. ഇതിലൂടെ ഉണ്ടായിരിക്കുന്ന നേട്ടങ്ങള്‍ ജനങ്ങള്‍ക്ക് നേരിട്ട് ബോധ്യപ്പെടും.
ഈ യാഥാര്‍ഥ്യങ്ങള്‍ മനസിലാക്കിയാണ് പ്രധാനമന്ത്രി നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപിച്ച് 10 ദിവസത്തിനു ശേഷം മോഹന്‍ലാല്‍ തന്‍്റെ പിന്തുണ അറിയിച്ച് രംഗത്തുവന്നത്. ഏതൊരു പൗരനേയും പോലെ ഈ പദ്ധതിയുടെ നേട്ടങ്ങള്‍ വ്യക്തമായി മോഹന്‍ലാലിന് ബോധ്യമായിട്ടുണ്ടെന്ന് അദ്ദേഹത്തിന്‍്റെ അഭിപ്രായം പൂര്‍ണമായി വായിക്കുന്ന ആര്‍ക്കും മനസിലാകും. പക്ഷേ അത് അദ്ദേഹത്തെ വ്യക്തിപരമായി ആക്രമിക്കുന്നതിനും അധിക്ഷേപിക്കുന്നതിനുമുള്ള ആയുധമാക്കി മാറ്റുകയാണ് ചിലര്‍ ചെയ്യുന്നത്. അതിനെ ഒരുതരത്തിലും ന്യായീകരിക്കാന്‍ കഴിയുന്നതല്ളെന്നും മുരളീധരന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.