കുറ്റപത്രം റദ്ദാക്കണമെന്ന ദിലീപിെൻറ ഹരജിയിൽ ഇന്ന് വിധി
text_fieldsകൊച്ചി: നടിയെ അക്രമിച്ച കേസിലെ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹരജിയിൽ അങ്കമാലി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും. കുറ്റപത്രം പൊലീസ് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്നാണ് ദിലീപിെൻറ വാദം. കേസ് റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന് പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ഫയലില്‍ സ്വീകരിക്കും മുമ്പ് കുറ്റപത്രം ചോര്‍ന്നതിനാല്‍ കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കേസിലെ എട്ടാം പ്രതി ദിലീപ് കോടതിയെ സമീപിച്ചത്. പൊലീസ് കുറ്റപത്രം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നാണ് കേസില്‍ പ്രതിയായ ദിലീപിെൻറ പരാതി. എന്നാല്‍ ദിലീപ് തന്നെ കുറ്റപത്രം ചോര്‍ത്തി നല്‍കിയെന്നാണ് പ്രോസിക്യൂഷെൻറ വാദം.
ദിലീപിനെ എട്ടാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ച ദിവസം സാക്ഷി മൊഴികളടക്കം മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് അനുബന്ധ കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് കോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.