Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightബോളിവുഡ് നടൻ ദിലീപ്...

ബോളിവുഡ് നടൻ ദിലീപ് കുമാർ ആശുപത്രിയിൽ

text_fields
bookmark_border
ബോളിവുഡ് നടൻ ദിലീപ് കുമാർ ആശുപത്രിയിൽ
cancel

മുംബൈ: ബോളിവുഡ് നടൻ ദിലീപ് കുമാറി (93)നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാൽമുട്ടിനു വേദനയും നീരും അനുഭവപ്പെട്ടതിനെത്തുടർന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുബൈയിലെ ലീലാവതി ആശുപത്രിയിലാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചിട്ടുള്ളത്.

ഭാര്യ സൈറാ ഭാനുവിനൊപ്പം ആശുപത്രിയിൽ നിന്നുള്ള ചിത്രം താരം താരം തന്നെയാണ് ട്വിറ്ററിലൂടെ പോസ്റ്റ് ചെയ്ത്. താൻ ആരോഗ്യവാനായി ഇരിക്കുകയാണെന്നും താരം തന്നെ ട്വീറ്റിലൂടെ അറിയിച്ചു. ഈ വർഷം ഇത് രണ്ടാം തവണയാണ് ദിലീപ് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഇക്കഴിഞ്ഞ ഏപ്രിലിൽ ശ്വാസകോശ സംബന്ധമായ അസുഖം മൂലം അദ്ദേഹത്തെ ഇതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഡിസംബർ 11ന് അദ്ദേഹത്തിന്റെ 94മത്തെ ജന്മദിനമാണ്.

മുഹമ്മദ് യൂസുഫ് ഖാൻ എന്ന ദിലീപ് കുമാറിന്റെ പ്രധാന ചിത്രങ്ങൾ മധുമിത, ദേവ്ദാസ്, ഗംഗാ ജമുന, മുതലായവയാണ്. 1998 ഖില എന്ന ചിത്രത്തിലാണ് ഒടുവിൽ അഭിനയിച്ചത്. 1991ൽ പത്മഭൂഷണും 2015ൽ പത്മവിഭൂഷണും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. ആസാദ് എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ആദ്യ ഫിലിം ഫെയർ അവാർഡ് നേടിയതും ദിലീപ് കുമാറാണ്.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dilip Kumar
News Summary - Veteran Actor Dilip Kumar Hospitalised
Next Story