ജനങ്ങൾക്കാണ് അധികാരം; ആർട്ടികിൾ 370 വിഷയത്തിൽ കേന്ദ്രത്തെ വിമർശിച്ച് സേതുപതി
text_fieldsചെന്നൈ: ജമ്മു-കശ്മീരിലെ ജനാഭിപ്രായം കണക്കിലെടുക്കാതെ സംസ്ഥാനത്തിന് പ്രത്യേക പദവി നൽകുന്ന 370ാം വകുപ്പ് റദ ്ദാക്കിയ കേന്ദ്ര സർക്കാർ നടപടിയെ വിമർശിച്ച് തമിഴ്നടൻ വിജയ് സേതുപതി. കേന്ദ്ര സർക്കാർ തീരുമാനം ജനാധിപത്യ- ഭരണഘടന വിരുദ്ധ നടപടിയാണെന്ന് തമിഴ്നാട്ടിലെ പഴയകാല സോഷ്യലിസ്റ്റ് നേതാവ് പെരിയാർ ഇ.വി. പെരിയസാമിയെ ഉദ്ധരിച്ച് വിജയ് സേതുപതി പറഞ്ഞു.
‘അതാതിടങ്ങളിലെ ജനങ്ങൾക്ക് തന്നെയാണ് അവരുടെ പ്രശ്നങ്ങളിൽ തീരുമാനങ്ങളെടുക്കാനുള്ള അധികാരമെന്നായിരുന്നു പെരിയാറിെൻറ നിലപാട്. കശ്മീർ വിഷയം തനിക്ക് ഏറെ വേദനയുളവാക്കിയതായും സംസ്ഥാനത്തിന് പുറത്തുള്ളവർ ഏകപക്ഷീയമായി ഉത്തരവുകൾ പുറപ്പെടുവിക്കുന്നത് അപലപനീയമാണെന്നും വിജയ് വിദേശ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. കേന്ദ്ര നടപടിയെ സൂപ്പർതാരം രജനീകാന്ത് പ്രശംസിച്ചതിന് തൊട്ടുപിന്നാെലയാണ് സേതുപതിയുടെ പരാമർശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.