അഭിനയിക്കാതെ വിനായകൻ
text_fieldsതലശ്ശേരി: മികച്ച നടനുള്ള സംസ്ഥാന സർക്കാറിെൻറ പുരസ്കാരം തേടിയെത്തിയപ്പോൾ വിവരമറിഞ്ഞെത്തിയ മാധ്യമപ്രവർത്തകരോട് കമ്മട്ടിപ്പാടത്തെ വീട്ടിലിരുന്ന് പി.കെ. വിനായകൻ പറഞ്ഞു, അഭിനയിക്കാൻ എന്നോടു പറയരുത്; അതിന് തന്നെ കിട്ടില്ല. അതേ വിനായകനെയാണ് തലശ്ശേരി സ്റ്റേഡിയവും ഞായറാഴ്ച ദർശിച്ചത്.
വൈകീട്ട് ആറോടെ അമ്മയുടെ കൈപിടിച്ചെത്തിയ വിനായകൻ മുഖ്യമന്ത്രിയെ ൈകകൂപ്പി അഭിവാദ്യം ചെയ്തശേഷം കാലുതൊട്ടു വന്ദിച്ചു. പിന്നീട് മാതാവിനെ പരിചയപ്പെടുത്തി. അൽപം മുമ്പ് സദസ്സിലെത്തിയ ‘കമ്മട്ടിപ്പാട’ത്തെ ബാലനായി തകർത്താടിയ മണികണ്ഠനരികിൽ ഇരിപ്പുറപ്പിച്ചു.
മികച്ചനടിക്കുള്ള പുരസ്കാരം രജിഷ വിജയന് സമർപ്പിച്ചശേഷം 7.49ഒാടെ മികച്ച നടൻ പി.കെ. വിനായകൻ എന്ന് അവതാരക അന്നപൂർണ അനൗൺസ് ചെയ്തതോടെ ഉയർന്ന തകർപ്പൻ കൈയടിെക്കാപ്പം താളം ചവിട്ടിയാണ് വിനായകൻ വേദിയിലെത്തിയത്. തലശ്ശേരിയുടെ സ്നേഹം ഉൾക്കൊണ്ട വിനായകനും ആവേശം ഒട്ടുംചോരാതെ സന്തോഷംപ്രകടിപ്പിച്ചു.
മണികണ്ഠനെ ആേശ്ലഷിച്ച ശേഷം തുള്ളിച്ചാടി വേദിയിലെത്തി പുരസ്കാരം സ്വീകരിക്കുേമ്പാഴും തുള്ളലിന് കുറവുണ്ടായിരുന്നില്ല. താനെന്താണെന്ന് പറയാതെ പറയുകയായിരുന്നു വിനായകെൻറ ചലനങ്ങളും സന്തോഷ പ്രകടനവും. തുടർന്ന് ഇരിപ്പിടത്തിലേക്ക് മടങ്ങുേമ്പാൾ സദസ്സിലെ ഒന്നാംനിരക്കാരെ മുഴുവനായി പ്രത്യേകം പ്രത്യേകം വണങ്ങുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.