സിനിമയിലും ജനനായകനായി വി.എസ്
text_fieldsതിരുവനന്തപുരം: അഭിനയിച്ച സിനിമ കാണാന്‍ വി.എസ് കുടുംബസമേതം എത്തി. വി.എസ് ആദ്യമായി അഭിനയിച്ച ജീവന്‍ദാസിന്‍െറ കാമ്പസ് ഡയറിയെന്ന ചിത്രത്തിലാണ് സമരപോരാളിയായി വി.എസ് എത്തുന്നതും ഉശിരന്‍ പ്രകടനം കാഴ്ചവെക്കുന്നതും. വെള്ളിയാഴ്ച രാവിലെ 11ന് ഭാര്യ വസുമതിക്കും മകന്‍ വി.എ. അരുണ്‍കുമാറിനുമൊപ്പമാണ് നഗരത്തിലെ ഏരീസ് പ്ളക്സ് എസ്.എല്‍ തിയറ്ററില്‍ വി.എസ് എത്തിയത്.
സംവിധായകന്‍ ജീവന്‍ദാസും അണിയറപ്രവര്‍ത്തകരും അദ്ദേഹത്തെ സ്വീകരിച്ചു. വാട്ടര്‍ ഡ്രോപ് എന്ന കുടിവെള്ളകമ്പനി തടയണകെട്ടി കാലിക്കടവ് എന്ന ഗ്രാമത്തെ ഇഞ്ചിഞ്ചായി കൊല്ലുമ്പോള്‍ ഇതിനെതിരെ പ്രതികരിക്കാന്‍ ഒരുകൂട്ടം കോളജ് വിദ്യാര്‍ഥികള്‍ തയാറാവുന്നു. അവര്‍ക്ക് കരുത്തായി കേരളത്തിലെ കലാലയങ്ങളില്‍നിന്ന് വിദ്യാര്‍ഥികള്‍ ഇറങ്ങുന്നു. പൊലീസ് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്ത് നീക്കുന്നത് നവമാധ്യമങ്ങളിലൂടെ അറിഞ്ഞ് വി.എസ് എത്തുന്നത് ചിത്രത്തിലുണ്ട്.
ജലചൂഷണത്തിനെതിരെ നിയമപോരാട്ടം നടത്തി ഹൈകോടതിയില്‍നിന്ന് അനുകൂലവിധി സമ്പാദിക്കുന്നതോടെ കാലിക്കടവിനെയും ജനങ്ങളെയും നനയിച്ച് പുഴ വീണ്ടും ഒഴുകിത്തുടങ്ങുന്നു. ഇതാണ് ചിത്രത്തിലെ പ്രമേയം. സിനിമ കണ്ടിറങ്ങിയ വി.എസ് തന്‍െറ അഭിനയത്തെക്കുറിച്ച് അഭിപ്രായം പറയേണ്ടത് ജനങ്ങളാണെന്നും ജനകീയ പ്രശ്നങ്ങള്‍ മുന്നോട്ടുവെക്കുന്ന കാമ്പസ് ഡയറി മികച്ചചിത്രമാണെന്നും അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.