വേട്ടയാടപ്പെട്ടാലും ഞങ്ങളുടെ ശൗര്യം കുറയില്ല –അലി ഗവിധാൻ
text_fieldsതിരുവനന്തപുരം: സിനിമയുടെ സാമ്പ്രദായിക വ്യാകരണബോധത്തെ വെല്ലുവിളിക്കുകയും കാമറയെ ദാര്‍ശനികമായി പുനര്‍നിര്‍മിക്കുകയും ചെയ്തവയാണ് ഇറാൻ സിനിമകൾ. മതപരമായി ഇത്രയേറെ നിബന്ധനകളും കടുത്ത സെൻസർ നിയമങ്ങളുമുള്ള ഒരു രാജ്യത്തുനിന്ന് എങ്ങനെ ഇത്ര മനോഹരമായ സിനിമകൾ ഉണ്ടാകുെന്നന്നത് ഇന്നും ലോകത്തിന് അത്ഭുതമാണ്. ഈ വർഷം കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ സുവർണചകോരത്തിനായി മത്സരിക്കുന്ന ഏക ഇറാൻ ചിത്രമാണ് അലി ഗവിധാൻ സംവിധായനം ചെയ്ത ‘വൈറ്റ് ബ്രിഡ്ജ്’. തെൻറ സിനിമയെക്കുറിച്ചും ഇറാെൻറ രാഷ്ട്രീയ സാമൂഹിക അന്തരീക്ഷത്തെക്കുറിച്ചും അലി ഗവിധാൻ ‘മാധ്യമ’വുമായി സംസാരിക്കുന്നു.
•ആത്യന്തികമായി ഇറാനിയന്‍ സിനിമക്ക് പ്രതിഷേധത്തിെൻറ സ്വരമാണ്. വൈറ്റ് ബ്രിഡ്ജും വ്യത്യസ്തമല്ല?
തീർച്ചയായും, അബാസ് കിരോസ്മിയും ജാഫർ പനാഹിയും ഞങ്ങളെ പഠിപ്പിച്ചത് കലഹിക്കാനാണ്. കാമറയിലൂടെ, ചിന്തയിലൂടെ, വായനയിലൂടെ ഞങ്ങൾ പ്രതിഷേധിച്ചുകൊണ്ടേയിരിക്കും. വൈറ്റ് ബ്രിഡ്ജിലെ ബഹോരയെപ്പോലെ ജീവിക്കുന്ന കുട്ടികൾ ഇപ്പോഴും ഇറാനിലുണ്ട്. പരിമിതികളുള്ളവർ ഒരിക്കലും അകറ്റിനിർത്തേണ്ടവരല്ല. അവർ ‘സ്പെഷൽ’ കേസുകളുമല്ല. ഇതിനായി നിലവിലുള്ള നിയമങ്ങൾ പൊളിച്ചെഴുതിയേ പറ്റൂ. സർക്കാറിെൻറ നയാപൈസ വാങ്ങാതെ സ്വന്തം ചെലവിലാണ് ഈ സിനിമ എടുത്തത്.
•ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റങ്ങളും പലായനങ്ങളും ചരിത്രം ഒരുവശത്ത് നടക്കുമ്പോൾതന്നെ ലോകനിലവാരമുള്ള ചിത്രങ്ങൾ ഇറാനിൽനിന്ന് പുറത്തുവരുന്നു. ഇതിനു പിന്നിലെ കരുത്ത് എന്താണ്?
സെൻസർഷിപ്പുകൾക്കും കരിനിയമങ്ങൾക്കും മുന്നിൽ ഞങ്ങൾ സർഗാത്മകതയെ അടിയറവ് വെച്ചിട്ടില്ലെന്നതുതന്നെ. നിയന്ത്രണരേഖക്കുള്ളിൽ നിന്നുകൊണ്ടുതന്നെ തീവ്രമായ രാഷ്ട്രീയം പറയാൻ ഇറാൻ സിനിമകൾ ശ്രമിക്കുന്നു. എത്ര അടിച്ചമർത്തലുകളുണ്ടായാലും ഇറാനിൽനിന്ന് സിനിമകൾ എടുക്കാനാണ് എന്നെപ്പോലുള്ളവർ ശ്രമിക്കുന്നത്. മക്മൽബഫിനെയും പനാഹിയെയും പോലുള്ളവർ വേട്ടയാടപ്പെട്ടതുകൊണ്ടു മാത്രം ഞങ്ങളുടെ ശൗര്യത്തെ കുറക്കാൻ അധികാരികൾക്ക് ആവില്ല.
•മുസ്ലിം യാഥാസ്ഥിതിക രാഷ്ട്രമെന്ന് അറിയപ്പെടുെമ്പാഴും ലോകം അറിയപ്പെടുന്ന വനിത സംവിധായകരിൽ നല്ലൊരു ശതമാനവും ഇറാനിൽനിന്നുള്ളവരാണ്. മതനിരപേക്ഷ രാജ്യമെന്ന് അറിയപ്പെടുന്ന ഇന്ത്യയിൽപോലും ലോകം അറിയുന്ന വനിത സംവിധായകർ വിരളമാണ്?
പര്‍ദക്കുള്ളില്‍നിന്ന് പുറത്തുവരാനാകാത്ത അടിച്ചമര്‍ത്തപ്പെട്ട ഒരു കൂട്ടം സ്ത്രീകള്‍ മാത്രമാണ് ഇറാനിൽ ഉള്ളതെന്നാണ് പൊതുവേയുള്ള കാഴ്ചപ്പാട്. എന്നാൽ, മതവിശ്വാസവും ഒപ്പം സ്വതന്ത്രമായ ജീവിതചര്യയും എങ്ങനെ ഒരുമിച്ചുകൊണ്ടുപോകാൻ സാധിക്കുെന്നന്നതിെൻറ ഏറ്റവും മികച്ച ഉദാഹരണമാണ് ഇറാനിയൻ ജനതയുടെ ജീവിതം. മതവിശ്വാസം എന്നാൽ ഞങ്ങൾക്ക് ജീവിതത്തിൽ ചില സദാചാര മൂല്യങ്ങളും പൊതുശീലങ്ങലും ഉറപ്പുവരുത്തുകമാത്രമാണ്. സ്ത്രീകൾക്ക് അർഹിക്കുന്ന സ്ഥാനം നൽകുന്ന രാജ്യമാണ് ഇറാൻ. രാജ്യത്തെ ചലച്ചിത്രമേളകളിലെ സംഘാടകരിൽ 90 ശതമാനവും സ്ത്രീകളായിരിക്കും. അതുകൊണ്ടാണ് സുഹറ ദൗലത് ബാദ്, മഹിൻ ഒസ്കേലി, മരിയം കെഷ്വാർസ്, നികി കരമി, സമീറ മക്മൽബഫയെ പോലുള്ളവർ ഇറാനിൽ നിന്നുണ്ടായത്.
•മുഹമ്മദ് ഖത്തമി പ്രസിഡൻറായ കാലത്താണല്ലോ ഇറാനിൽ കലാമൂല്യസിനിമകൾക്ക് പ്രത്യേക ഫണ്ട് അനുവദിക്കുന്നത്. ഇപ്പോഴും അത്തരം ധനസഹായം ലഭിക്കുന്നുണ്ടോ?
സർക്കാറിൽനിന്ന് ഇത്തരം ഫണ്ടൊക്കെ ഇപ്പോഴും ഉണ്ട്. എന്നാൽ, അതൊക്കെ അവരെ സുഖിപ്പിച്ച് സിനിമ എടുക്കുന്നവർക്ക് മാത്രമാണ്. ഞങ്ങളെപ്പോലെയുള്ളവർക്കൊന്നും ആ പണം ദഹിക്കില്ല. പണമുണ്ടാക്കാനല്ല ഞങ്ങൾ സിനിമ എടുക്കുന്നത്. വരും തലമുറയെ ഞങ്ങൾ പഠിപ്പിക്കുന്നതും ഇതാണ്. ഇറാനിയൻ നവതരംഗമെന്നൊക്കെ വിശേഷിപ്പിച്ച് ഭരണകൂടം ബ്രാൻഡ് ചെയ്ത് ഇറക്കുന്ന ധാരാളം സിനിമകളുണ്ട്.
•ഇന്ത്യൻ സിനിമയെക്കുറിച്ച്?
സത്യജിത്ത് റായിയുടെ ചാരുലതയാണ് ഏറ്റവും ഇഷ്ടം. ഞങ്ങളുടെ അബ്ബാസ്കായെയും (അബ്ബാസ് കിരോസ്തമി) അദ്ദേഹത്തെയും ഒരു സ്കെയിലുകൊണ്ട് അളക്കാം. സിനിമയുടെ ദൈവങ്ങൾ. ബോളിവുഡിൽ രാജ് കപൂറിെൻറ അഭിനയം മികച്ചതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.