വെല്ലുവിളിച്ചാൽ രാഷ്ട്രീയപ്രവേശനത്തിന് താനും തയാറെന്ന് പ്രകാശ് രാജ്
text_fieldsബംഗളൂരു: രാഷ്ട്രീയപ്രവേശനത്തിന് തന്നെ ആരെങ്കിലും വെല്ലുവിളിച്ചാൽ താൻ അതിനും മടികാണിക്കില്ലെന്ന് നടൻ പ്രകാശ് രാജ്. ബംഗളൂരു പ്രസ്ക്ലബിെൻറ പേഴ്സൺ ഒാഫ് ദ ഇയർ പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ വർഗീയ ശക്തികൾക്കെതിരെ തുറന്ന നിലപാട് സ്വീകരിക്കുന്ന പ്രകാശ് രാജ് നേരേത്ത, താൻ രാഷ്ട്രീയത്തിൽ പ്രവേശിക്കില്ലെന്ന് പറഞ്ഞിരുന്നു. എന്നാൽ, തമിഴ്നടൻ രജനികാന്ത് രാഷ്ട്രീയപ്രവേശനപ്രഖ്യാപനം നടത്തിയതിന് പിന്നാലെവന്ന പ്രകാശ് രാജിെൻറ പ്രസ്താവന ചർച്ചയായിട്ടുണ്ട്്.
രാജ്യത്ത് വർഗീയരാഷ്ട്രീയം പിടിമുറുക്കുകയാണ്. ഭൂരിപക്ഷരാഷ്ട്രീയത്തിനെതിരെ നമ്മൾ ശബ്ദമുയർത്തണം. -പ്രകാശ് രാജ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.