നടിയെ അപമാനിക്കാൻ വ്യാപക ശ്രമം നടക്കുന്നതായി വിമൻ ഇൻ സിനിമ കളക്ടീവ്
text_fieldsകോഴിക്കോട്: ആക്രമണത്തിന് ഇരയായ നടിയെ അപമാനിക്കാൻ വ്യാപക ശ്രമം നടക്കുന്നതായി നടിമാരുടെ സംഘടനയായ 'വിമൻ ഇൻ സിനിമ കളക്ടീവ്'. പ്രതിയായ നടന്‍റെ ഫാൻസ് അസോസിയേഷൻ അടക്കം നീക്കത്തിന് പിന്നിലുണ്ടെന്ന് സംഘടനയുടെ ഭാരവാഹി സജിത മഠത്തിൽ പറഞ്ഞു.
ഇതിനെതിരെ ഡി.ജി.പിക്കും സൈബർ സെല്ലിനും പരാതി നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ഇരയായ നടി മോശകാരിയും പ്രതി നല്ലവനെന്നുമുള്ള പ്രചരണമാണ് നടക്കുന്നത്. ആക്രമണത്തിന് ശേഷം രണ്ടു തവണ നടി ഇറക്കിയ പത്രകുറിപ്പിനെ വികൃതമായി ചിത്രീകരിക്കാനും നീക്കം നടക്കുന്നുണ്ട്.
വ്യാജ ഐ.ഡി ഉപയോഗിച്ചാണ് മോശം പ്രചരണം നടത്തുന്നത്. ചില ഒാൺ ലൈൻ മാധ്യമങ്ങൾ നടിയുടെ ചിത്രം ഉൾപ്പെടുത്തി വാർത്ത കൊടുക്കുന്നു. ദേശീയ മാധ്യമങ്ങളിലും തമിഴിലെ ഒരു പത്രത്തിലും ഇത്തരത്തിൽ വാർത്തകൾ വന്നു. ഇക്കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൽ ആവർത്തിക്കില്ലെന്ന് ഉറപ്പുകിട്ടി.
എന്നാൽ, സോഷ്യൽ മീഡിയ വഴിയുള്ള പ്രചരണം ഒരു തരത്തിലും തടയാൻ കഴിയുന്നില്ല. നടിയുടെ സുരക്ഷയെ കുറിച്ച് ആശങ്കയുണ്ടെന്നും സജിത മഠത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.