പി.സി ജോർജിനെതിരെ സ്പീക്കർ നടപടിയെടുക്കണമെന്ന് വിമൻ ഇൻ സിനിമ കളക്ടീവ്
text_fieldsകൊച്ചി: ആക്രമിക്കപ്പെട്ട നടിയെ അധിക്ഷേപിച്ച പി.സി ജോർജ് എം.എൽ.എക്കെതിരെ നടപടിയെടുക്കണമെന്ന് സ്പീക്കറോട് സിനിമയിലെ വനിതാ കൂട്ടായ്മയായ വിമൻ ഇൻ സിനിമ കളക്ടീവ്. ഒരു നിയമസഭാ സാമാജികനിൽ നിന്ന് അങ്ങേയറ്റം സ്ത്രീവിരുദ്ധവും സാമൂഹ്യ വിരുദ്ധവുമായ പ്രസ്താവന ഉണ്ടായതിൽ രാഷ്ട്രീയ കേരളം ലജ്ജിക്കേണ്ടതാണ്. അക്രമണത്തെ അതിജീവിച്ച് തൊഴിലിടത്തിലേക്ക് മടങ്ങിച്ചെന്ന് ജോലി ചെയ്യാൻ തയാറായ നടിയെ കുറിച്ച് ഏതെങ്കിലും തരത്തിൽ സാമൂഹ്യബോധമോ രാഷ്ട്രീയ ബോധമോ ഉള്ള ഒരാൾ പറയുന്ന കാര്യങ്ങളല്ല ജോർജ് പറഞ്ഞതെന്നും ഫേസ് ബുക്ക് കുറിപ്പിലൂടെ വിമൻ ഇൻ കളക്ടീവ് വ്യക്തമാക്കി.
നിയമസഭാ സാമാജികൻ എന്ന നിലയിൽ നടത്തിയ സാമൂഹ്യ ഉത്തരവാദിത്വ ലംഘനം പരിഗണിച്ച് എം.എൽ.എക്കെതിരെ നടപടി എടുക്കണമെന്ന് നിയമസഭാ സ്പീക്കറോട് അഭ്യര്‍ഥിക്കുന്നുവെന്നും വനിതാ കൂട്ടായ്മ വ്യക്തമാക്കി.
നടി ക്രൂരമായ പീഡനത്തിന് ഇരയായെങ്കിൽ തൊട്ടടുത്ത ദിവസം എങ്ങനെ സിനിമയിൽ അഭിനയിക്കാൻ പോയി എന്നും ദിലീപ് നിപരരാധിയാണെന്നുമാണ് പി സി ജോര്‍ജ് കഴിഞ്ഞദിവസം പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.