പെൺ കാഴ്ചയുടെ പുതിയ വാതായനങ്ങളുമായി 'വുമൺ ഫിലിം ഫെസ്റ്റിവല്‍'
text_fieldsപെണ്‍പക്ഷ കാഴ്ചയുടെ പുതിയ ലോകം പ്രേക്ഷകര്‍ക്ക് മുന്നില്‍ തുറന്നിടുവാന്‍ ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള പതിനാറ് വനിതാസംവിധായകരുടെ സിനിമകളുമായി കോഴിക്കോട്ട് വനിതാ ഫിലിംഫെസ്റ്റിവല്‍ വരുന്നു.
സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെയുടെയും ഫെഡറേഷന്‍ ഓഫ് ഫിലിംസൊസൈറ്റിയുടെയും നേതൃത്വത്തില്‍ മാര്‍ച്ച് ആറുമുതലാണ് കോഴിക്കോട്ട് വനിതാ ഫിലിം ഫെസ്റ്റിവല്‍ അരങ്ങേറുന്നത്. മലയാളമടക്കം ഇന്ത്യയിലെ പന്ത്രണ്ടുഭാഷകളില്‍ നിന്നുള്ള ചലച്ചിത്രങ്ങളെകൂടാതെ ബംഗ്ലാദേശ്, ഇറാന്‍, ലെബനാന്‍, ഹോളണ്ട്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ചലച്ചിത്രങ്ങള്‍കൂടിയാണ് മേളയിലെത്തുന്നത്. ഇനിയും ഏതാനുംവിദേശഭാഷാ ചിത്രങ്ങള്‍ക്കായി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും കിട്ടിയാല്‍ അവയും പ്രദര്‍ശിപ്പിക്കുമെന്ന് മേളയുടെ ചുമതലയുള്ള ചലച്ചിത്ര അക്കാദമി മെമ്പര്‍ ദീദി ദാമോദരന്‍ പറഞ്ഞു
ഒനയോ ഒപ്പലേ(ബംഗാളി) ഒക്കുള്‍ (ആസാമീസ്), റൗഡി വുമണ്‍ ഓഫ് കീരാഖുരു(കന്നട), ജൂമാലി(ബംഗാളി), അമ്മാസ് (ഹിന്ദി), അമു(ഇംഗ്ലീഷ്- ഹിന്ദി),സെന്‍ഗദാള്‍(തമിഴ്),ദി പാത്ത് ഓഫ് സരസ്ത്രൂത്ര(ഹിന്ദി), ദി ജേര്‍ണി ടൂ ഹെര്‍ സ്‌മൈല്‍(ഹിന്ദി), ക്രോണിക്ക്ള്‍സ് ഓഫ് ഹരി(കന്നട),ദി ഗോള്‍ഡന്‍ വിംഗ് (രാജസ്ഥാനി) എന്നിവ കൂടാതെ മലയാളത്തില്‍ നിന്നുള്ള വിധുവിന്‍സെന്റിന്റെ മാന്‍ഹോള്‍ ആണ് ഇന്ത്യന്‍ഭാഷകളില്‍ നിന്നുള്ള ചലച്ചിത്രങ്ങള്‍. ഇതൊടൊപ്പം അണ്ടര്‍ കണ്‍ട്രക്ഷന്‍(ബംഗ്ലാദേശ്), ഹഷ് ഗേള്‍സ് ഡോണ്ട് സ്‌ക്രീം(ഇറാന്‍),ഇന്‍ ഡാര്‍ക്ക്‌നസ്സ്(ഹോളണ്ട്),വെയര്‍ ഡു വി ഗോ നൗ(ലെബനീസ്),ത്രീ ഡോട്ട്‌സ്(അഫ്ഗാനിസ്ഥാന്‍) എന്നിവയാണ് വിദേശത്തുനിന്ന് വനിതാ ഫിലിംഫെസ്റ്റിവലില്‍ പ്രദര്‍ശനത്തിനായി വരുന്ന സിനിമകള്‍.
സിനിമ കൂടാതെ വിദേശത്തുനിന്നടക്കമുള്ള വനിതാ സംവിധായകളും മേളയില്‍ അതിഥികളായി എത്തിയേക്കും. ശബാന അസ്മിയെപോലുള്ള ഏതെങ്കിലും പ്രമുഖ സിനിമാ പ്രവര്‍ത്തകയായിരിക്കും ഉദ്ഘാടക എന്നറിയുന്നു. പ്രമുഖ ഇന്ത്യന്‍ വനിതാ സംവിധായകരായ ഉര്‍വശി ഇറാനി, ബിജയാ ജെന, അനുമിത്ര ദാസ് ഗുപ്ത,സൂചേലാ ഫൂലേ. ഇതോടൊപ്പം ഒന്‍പതോളം വനിതാ സംവിധായകരുടെ ഷോര്‍ട്ട് ഫിലിമുകളുടെ പ്രദര്‍ശനവും നടക്കും. ഇന്ത്യയില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നുമുള്ള ഷോര്‍ട്ട് ഫിലിമുകളോടൊപ്പം ദഖ്‌നി വിഭാഗത്തിനെക്കുറിച്ച് ഉറുദുവിലുള്ള ലീച്ചസ് ഡോക്യൂമെന്ററിയുമുണ്ട്.. നടി ഗീതുമോഹന്‍ ദാസിന്റെ കേള്‍ക്കുന്നുണ്ടോയും ശ്രീബാല കെ മേനോന്റെ പന്തിഭോജനവുമാണ് കേരളത്തില്‍ നിന്നുള്ളത്.
കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയുടെ വേദി തിരുവനന്തപുരമായതിനാല്‍ കൂടുതല്‍പ്രാദേശികമായി മറ്റു മേളകള്‍ സംഘടിപ്പിക്കുകയെന്ന ചലച്ചിത്ര അക്കാദമിയുടെ തീരുമാനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മേളകളില്‍ ആദ്യത്തേതാണിത്. ഐ എഫ് എഫ് കെപോലെ ദിനേന ഓപ്പണ്‍ഫോറം, ഡെയ്‌ലി ബുള്ളറ്റിന്‍, ഫെസ്റ്റിവല്‍ ബുക്കുകള്‍ എന്നിവയും മേളയോടനുബന്ധിച്ച് ഒരുക്കുമെന്നാണ് സംഘാടകര്‍ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.