കണ്ണടച്ചത് സമൂഹത്തിലേക്കു തുറന്നുവെച്ച കാമറ
text_fieldsഇന്ത്യന്‍ നവതരംഗസിനിമയുടെ ശക്തനായ പ്രയോക്താവായിരുന്നു മൃണാള്‍ സെന്‍. സത്യജിത്ത് റായും ഋത്വിക് ഘട്ടക്കും മ ൃണാള് സെന്നും വംഗദേശത്തിെൻറ മണ്ണില്‍നിന്നും പകര്‍ത്തിയെടുത്ത ജീവിതക്കാഴ്ചകള്‍ സ്വാതന്ത്ര്യാനന്തര ഇന്ത ്യയുടെ ദൃശ്യപരിച്ഛേദങ്ങളായിരുന്നു. ആരും കാണാത്ത നേരുകള്‍ കാമറയുടെ മൂന്നാംകണ്ണിലൂടെ കണ്ട ആ ത്രിമൂര്‍ത്തികളി ല്‍ മൃണാള്‍ ദാ കൂടി തിരശ്ശീലക്കു പിന്നിലേക്കു മറയുമ്പോള്‍ അത് ഒരു യുഗത്തിെൻറ പര്യവസാനമാവുകയാണ്.
സാമൂ ഹികപ്രശ്നങ്ങളോട് പ്രതികരിക്കാനുള്ള മാധ്യമമായിരുന്നു മൃണാള്‍ സെന്നിന് സിനിമ. ആഴമേറിയ രാഷ്ട്രീയ ദൃശ്യപ്രസ് താവനകളായിരുന്നു അദ്ദേഹത്തിെൻറ ഓരോ സിനിമയും. ബംഗാളി സാമൂഹികജീവിതത്തിെൻറ അനുഭവചരിത്രം വെള്ളിത്തിരയില്‍ വരച്ചിട്ട ഘട്ടക്കിെൻറയും സത്യജിത്ത് റായുടെയും സിനിമകളില്‍നിന്ന് ശൈലീപരമായി തികച്ചും വ്യത്യസ്തമാണ് മൃണാള്‍ സെന്നിെൻറ സിനിമകള്‍. അവ രാഷ്ട്രീയം കണ്ടും കേട്ടും വായിച്ചും പ്രവര്‍ത്തിച്ചും പ്രബുദ്ധനായ കാണിയോട് ഗഹനമായി സംവദിച്ചു.
ഓരോ സിനിമയുടെ പ്രമേയത്തിലും രാഷ്ട്രീയത്തിെൻറ ശക്തമായ അടിയൊഴുക്കുണ്ടായിരുന്നു. മാര്‍ക്സിയന്‍ ദര്ശനങ്ങളിലൂന്നിയ ദൃശ്യരചനകളാണ് സെന്നിെൻറ ഏതാണ്ട് എല്ലാ ചിത്രങ്ങളും. ‘ഇൻറര്‍വ്യൂ’, ‘കല്‍ക്കത്ത 71’, ‘പദാതിക്’ എന്നിവയുള്‍പ്പെടുന്ന കല്‍ക്കത്ത ചലച്ചിത്രത്രയം കമ്യൂണിസത്തിന് തുറന്ന പിന്തുണ നല്കി. അതുകൊണ്ടാണ് വിഖ്യാത ബ്രിട്ടീഷ് നിരൂപകന് ഡെറിക് മാല്‍ക്കം പറഞ്ഞത്, ‘‘മറ്റ് ഏതു സംവിധായകനേക്കാളും ആഴത്തില്‍ ഇന്ത്യയുടെ സാമൂഹിക, രാഷ്ട്രീയ അന്ത$ക്ഷോഭങ്ങളെ നിര്‍ഭയം ആവിഷ്കരിച്ച ചലച്ചിത്രകാരനായിരുന്നു മൃണാള്‍ സെന്‍’’ എന്ന്. ‘ഭുവന് ഷോം’ (1969) വരെ സാമൂഹികപ്രശ്നങ്ങളെക്കുറിച്ച് പരാമര്‍ശിക്കുക മാത്രം ചെയ്ത മൃണാള്‍ സെന്‍ അതോടെ രാഷ്ട്രീയപ്രശ്നങ്ങളെ അപഗ്രഥിക്കാന്‍ തുടങ്ങി. ആധുനിക ഇന്ത്യന്‍ സിനിമയിലെ നാഴികക്കല്ല് എന്നറിയപ്പെടുന്ന ‘ഭുവന് ഷോം’ വര്‍ഗസംഘര്‍ഷങ്ങളുടെയും നഗര, ഗ്രാമ വിഭജനങ്ങളുടെയും ക്രൂരമായ രാഷ്ട്രീയ യാഥാര്‍ഥ്യങ്ങളെ പ്രതിഫലിപ്പിച്ചു.
പുറത്ത് ബംഗാള്‍ തിളച്ചുമറിയുമ്പോള്‍ ആ പ്രക്ഷുബ്ധതകളെ പകര്ത്തിവെച്ച് ബംഗാളിെൻറ സാമൂഹികവും രാഷ്ട്രീയവും സാംസ്കാരികവുമായ ദൃശ്യചരിത്രം തിരശ്ശീലയില്‍ എഴുതിവെക്കുകയായിരുന്നു മൃണാള്‍ സെന്‍. നക്സലൈറ്റ് മുന്നേറ്റങ്ങള്‍ നാടിനെ പ്രകമ്പനംകൊള്ളിച്ചപ്പോഴും കമ്യൂണിസത്തിെൻറ വിമോചനസ്വപ്നങ്ങളുടെ രാഷ്ട്രീയപ്രയോഗത്തിന് യൂറോപ്പിലാകമാനം തിരിച്ചടികളേറ്റതിെൻറ അനുരണനങ്ങള്‍ ചുവപ്പിെൻറ നെടുങ്കോട്ടയെ വിറങ്ങലിപ്പിച്ചപ്പോഴും ഗോത്രവര്ഗചൂഷണംപോലുള്ള വ്യവസ്ഥിതിയുടെ പുഴുക്കുത്തുകള്‍ പടരുമ്പോഴും അവയെപ്പറ്റിയെല്ലാം ശക്തമായ ദൃശ്യഭാഷയില്‍ മൃണാള്‍സെന്‍ തെൻറ സിനിമകളിലൂടെ സംസാരിച്ചു.
അറുപതുകളിലെയും എഴുപതുകളിലെയും റാഡിക്കല്‍ യുവജനമുന്നേറ്റങ്ങളെ ഏറ്റവും തീവ്രമായി ആവിഷ്കരിക്കുകയായിരുന്നു അദ്ദേഹത്തിെൻറ കല്‍ക്കത്ത ചലച്ചിത്രത്രയം. ആ കാലത്തിെൻറ സമ്മര്‍ദം താങ്ങാനാവാതെ ചെയ്ത ചിത്രങ്ങളായിരുന്നു അവയെന്ന് പിന്നീട് മൃണാള്‍ ദാ പറഞ്ഞു. ‘‘ഈ സിനിമകളെല്ലാം ഒരു ലഘുലേഖപോലെ നിങ്ങള്‍ ഇന്ന് വായിച്ചേക്കാം.
പക്ഷേ, ഞങ്ങളന്ന് നേരിട്ട സാമൂഹിക യാഥാര്‍ഥ്യമായിരുന്നു അവ’’ എന്ന് അദ്ദേഹം പറഞ്ഞു. കല്‍ക്കത്ത ട്രിലജിയിലെ ആദ്യ ചിത്രമായ ‘ഇൻറര്‍വ്യൂ’ (1971) നെഹ്റുവിയന്‍ സോഷ്യലിസത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ക്ക് തിരിച്ചടിയേറ്റ സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ തൊഴിലില്ലായ്മയാണ് പ്രമേയമാക്കിയത്. അധിനിവേശാനന്തര ഇന്ത്യയുടെ രാഷ്ട്രീയശരീരത്തിെൻറയും മനസ്സിെൻറയും ആരോഗ്യാവസ്ഥ പരിശോധിച്ച ആദ്യ ചിത്രമായിരുന്നു അത്. മൃണാള്സെന്നിെൻറ സിനിമകളിലെ കഥാപാത്രങ്ങള്‍ വെറും കഥാപാത്രങ്ങളല്ല, അവര്‍ ഓരോ വര്ഗത്തിെൻറയും പ്രതിനിധികളായിരുന്നു.
‘കല്‍ക്കത്ത 71’ എന്ന ചിത്രത്തില്‍ നക്സലൈറ്റ് മുന്നേറ്റം, രാഷ്ട്രീയരംഗത്തെ അഴിമതി, സാധാരണക്കാരെൻറ ദാരിദ്ര്യം തുടങ്ങിയ വിഷയങ്ങളാണ് അദ്ദേഹം അവതരിപ്പിച്ചത്. നാലു കഥകളുടെ സമാഹാരമാണ് ഇത്. ട്രിലജിയുടെ മൂന്നാംഭാഗമായ ‘പദാതിക്’ (1973) ഇടതുപക്ഷ രാഷ്ട്രീയ പ്രയോഗങ്ങളുടെ ദിശാവ്യതിയാനങ്ങള്‍ വ്യക്തികളിലുണ്ടാക്കുന്ന സ്വത്വപ്രതിസന്ധിയെ വിശകലനം ചെയ്യുന്ന ചിത്രമാണ്. ‘കോറസ്’ (1975), ‘ഏക്ദിന്‍ പ്രതിദിന്‍’ (1979) എന്നിവയാണ് അദ്ദേഹത്തിെൻറ മറ്റു സാമൂഹിക, രാഷ്ട്രീയ സിനിമകള്‍. ‘ഏക്ദിന്‍ പ്രതിദിന്‍’, ‘കാന്തഹാര്‍’, ‘ഖരീജ്’ എന്നിവ മധ്യവര്‍ഗ മൂല്യബോധത്തെ ചോദ്യംചെയ്യുന്നവയായിരുന്നു. വിഷയസ്വീകരണത്തിലും ശൈലിയിലും മൃണാള്‍ ദായുടെ പാദങ്ങള്‍ പിന്തുടര്‍ന്ന ചലച്ചിത്രകാരന്മാര് നിരവധിയാണ്. ഗുജറാത്ത് വംശഹത്യയെക്കുറിച്ച് ‘ഫിറാഖ്’ എന്ന സിനിമയെടുക്കാന്‍ തനിക്ക് പ്രചോദനമായത് മൃണാള്‍ സെന്നിെൻറ രാഷ്ട്രീയ സിനിമകളാണെന്ന് നന്ദിത ദാസ് വെളിപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.